അമ്മയെ ക്വട്ടേഷന്‍ കൊടുത്തു കൊന്ന കേസിലെ പ്രതി ബിർജുവിനെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

മുക്കം: മണശ്ശേരി ഇരട്ടക്കൊല കേസ് പ്രതി ബിർജുവിനെ കൊലപാതകം നടത്തിയ മണാശ്ശേരിയിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയുമായി കൊലപാതകം നടന്ന വീട്ടിലും ശരീരഭാഗങ്ങൾ ഉപേക്ഷിച്ച ഇടങ്ങളിലും തെളിവെടുപ്പിനായി കൊണ്ടുവന്നത്. പോലീസ് സീൽ ചെയ്ത വീട്ടിനുള്ളിൽ പ്രതിയുമായി എത്തിയ അന്വേഷണ സംഘം വീട്ടിനുള്ളിൽ എങ്ങനെയാണ് കൊലപാതകം നടത്തിയതെന്നും ഇസ്മയിലിന്റെ ശരീരം മുറിച്ചത് എവിടെ വെച്ചാണെന്നും ബിർജു അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. അടുത്ത ദിവസങ്ങളിൽ പ്രതി ശരീരഭാഗങ്ങൾ ഉപേക്ഷിച്ച മൂന്നിടങ്ങളിൽ കൂടി എത്തിച്ച് തെളിവെടുക്കും. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ച് കൂടിയത്.

അതേസമയം കേസിൽ ബിർജുവിന്റെ ഭാര്യയെയും ക്രൈംബ്രാഞ്ച് അടുത്ത ദിവസം ചോദ്യം ചെയ്യും. രാവിലെ 11.30 ഓടെയാണ് ഇരട്ട കൊലക്കേസ് പ്രതി ബിർജുവുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മണാശ്ശേരിയിലെ വീട്ടിലെത്തിയത്.  2016-ലാണ് സ്വത്ത് തർക്കത്തെ തുടർന്ന് ബിർജുവും ഇസ്മായിലും ചേർന്ന് ബിർജുവിന്റെ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് 2017ലാണ് ബിർജു ഇസ്മായിലിനെ കൊലപ്പെടുത്തുകയും വിവിധ ഇടങ്ങളിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കുകയും ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...