പത്തനംതിട്ട നഗരസഭയില്‍ മുളക്പാടം പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ജെ.എല്‍.ജി സംരംഭമായ മുളക്പാടം പദ്ധതിക്ക് തുടക്കമായി. നഗരസഭ അധ്യക്ഷ റോസിലിന്‍  സന്തോഷ് മുളക്പാടം പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പത്തനതിട്ട നഗരസഭയിലാണ്  പദ്ധതി ആദ്യമായി തുടങ്ങുന്നത്. കുമ്പഴയില്‍ പതിനാറാം വാര്‍ഡിലെ ധനശ്രീ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണു കൃഷി തുടങ്ങിയത്.
2000 മുളക് തൈകളാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടുന്നത്. ഇന്ദിര, തങ്കമണി, ലത, മിനി എന്നിവരാണു സംരംഭക ഗ്രൂപ്പ് അംഗങ്ങള്‍. ആറ് ഏക്കര്‍ വസ്തു പാട്ടത്തിന് എടുത്താണ്  കൃഷി ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കാലത്തെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതിക്കു നഗരസഭ തുടക്കം കുറിച്ചത്.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജാസിംകുട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എ.സഗീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിജിമോള്‍ മാത്യു, സിഡിഎസ് ചെയര്‍പേഴ്സണ്‍ മോനി വര്‍ഗീസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ സുഹാനാ ബീഗം, ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റര്‍ റിഷി സുരേഷ്, കുടുംബശ്രീ അക്കൗണ്ടന്റ് ഫസീല എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...