റാണെ ദമ്പതിമാർക്കെതിരെ മുംബൈ കോർപറേഷൻ ; വീട്ടിലെ അനധികൃത നിർമ്മാണങ്ങൾ നാളെ പൊളിക്കും

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ഹനുമാൻ കീർത്തനങ്ങൾ ചൊല്ലി പ്രതിഷേധിക്കുമെന്ന് വെല്ലുവിളിച്ച കേസിൽ അറസ്റ്റിലായ അമരാവതി എംപി നവനീത് റാണെയ്ക്കും ഭർത്താവും എംഎൽഎയുമായ രവി റാണെയ്ക്കുമെതിരെ മുംബൈ കോർപറേഷൻ. റാണെ ദമ്പതിമാരുടെ മുംബൈയിലെ വസതിയിൽ അനധികൃത നിർമ്മാണങ്ങൾ നടത്തിയെന്ന പരാതിയിലാണ് കോർപറേഷൻ അധികൃതർ നോട്ടീസ് അയച്ചിരിക്കുന്നത്. നാളെ ഉദ്യോഗസ്ഥ സംഘം ഈ വീട്ടിൽ പരിശോധന നടത്തും. ചട്ടലംഘനങ്ങൾ കണ്ടെത്തിയാൽ പൊളിച്ച് നീക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം എംപി നവനീത് റാണെയും ഭർത്താവും എംഎൽഎയുമായ രവി റാണെയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

റാണെ ദമ്പതിമാരുടെ ജാമ്യാപേക്ഷയിൽ നാളെ ഹൈക്കോടതി വിധി പറയും. അതേസമയം ഇവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശിവസേന രംഗത്ത് വന്നിട്ടുണ്ട്. അധോലോക നേതാക്കളുമായി എംപി നവനീത് റാണയ്കക്ക് ബന്ധമുണ്ടെന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചത്. അധോലോക നേതാവ് യൂസഫ് ലക്കഡേവാലയുമായി 80 ലക്ഷത്തിന്റെ ഇടപാടുകൾ നവനീത് റാണെ നടത്തിയിട്ടുണ്ട്. യൂസഫിനെതിരായ കേസുകൾ അന്വേഷിച്ച ഇഡി ഇക്കാര്യം പരിശോധിക്കാതെ വിട്ടുകളെഞ്ഞെന്നും റാവത്ത് ആരോപിച്ചു. നവനീത് റാണെ, ബൈക്കുള വനിതാ ജയിലിലും ഒപ്പം അറസ്റ്റിലായ ഭർത്താവ് രവി റാണെ തലോജ ജയിലിലുമാണ് ഇപ്പോൾ ഉള്ളത്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വീട്ടിൽ പോയി ഹനുമാൻ കീർത്തനങ്ങൾ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിന് ശേഷമുണ്ടായ സംഘർഷങ്ങളുടെ പേരിലാണ് ദമ്പതിമാർ അറസ്റ്റിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...