ലഹരിമരുന്ന് കേസ് ; ആര്യൻ ഖാന് ക്ളീൻ ചിറ്റ്, തെളിവില്ലെന്ന് എൻസിബിയുടെ കുറ്റപത്രം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ളീന്‍ ചിറ്റ്. ആര്യന്‍ ഖാന്‍ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി. ലഹരിമരുന്ന് കേസില്‍ 14 പേര്‍ക്കെതിരെയാണ് എന്‍സിബി കുറ്റപത്രം സമര്‍പ്പിച്ചത്. പത്ത് വാല്യങ്ങള്‍ അടങ്ങുന്നതാണ് കുറ്റപത്രം.

2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ഖാനെയും രണ്ട് സുഹൃത്തുക്കളെയും എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. മുംബൈ തീരത്ത് ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയതില്‍ ആര്യനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുന്‍മുന്‍ ധമേച എന്നിവരാണ് ആര്യനൊപ്പം പിടിയിലായത്.

ആര്യനില്‍ നിന്ന് നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ആര്യന്റെ അഭിഭാഷകനായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്‌ത്തഗി കോടതിയില്‍ വാദിച്ചിരുന്നു. അതിനാല്‍ അറസ്റ്റിന് നിയമ സാധുതയില്ലെന്നും അപ്രസക്തമായ ചില വാട്സാപ്പ് ചാറ്റുകളുടെ പേരിലാണ് ആര്യനെതിരായ കേസെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ലഹരിമരുന്ന് വിതരണക്കാരുമായി ആര്യന് ബന്ധമുണ്ടെന്നും അറസ്റ്റ് നിയമപ്രകാരമാണെന്നും എന്‍.സി.ബി കോടതിയില്‍ പറഞ്ഞിരുന്നു. ആഡംബരക്കപ്പലിലെ എന്‍സിബി റെയിഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി അറസ്റ്റിന് പിന്നാലെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്വേഷണ സംഘം റെയിഡിന്റെ വീഡിയോ പകര്‍ത്തിയിരുന്നില്ല. വിവാദങ്ങള്‍ ഉയര്‍ന്നതോടെ അന്വേഷണം എന്‍സിബിയുടെ പ്രത്യേക സംഘം ഏറ്റെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...