മുംബൈയിൽ മലയാളി നഴ്‍സിന് കൊവിഡ് : മലയാളികൾ അടക്കമുള്ള സഹപ്രവർത്തകർ നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിൽ മലയാളി നഴ്‍സിന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ രോഗം സ്ഥിരീകരിച്ച ഡോക്ടർ ചികിത്സിച്ചിരുന്ന സൗത്ത് മുംബൈയിലെ ആശുപത്രിയിലെ അതേ നഴ്‍സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് ഇവരുടെ ഒപ്പം ജോലി ചെയ്തിരുന്ന മലയാളികൾ അടക്കമുള്ള സഹപ്രവർത്തകരെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കി.

നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നൂറോളം മലയാളി നഴ്‍സുമാർ ജോലി ചെയ്യുന്ന ആശുപത്രിയാണിത്. ഇവരിൽ നിലവിൽ രോഗം സ്ഥിരീകരിച്ച നഴ്‍സിന്‍റെ കൂടെ ജോലി ചെയ്യുകയോ അടുത്ത് സമ്പർക്കം പുല‍ർത്തുകയോ ചെയ്ത എല്ലാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സാമ്പിളുകളെല്ലാം ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരിലും നിരവധി മലയാളികളുണ്ട് എന്നാണ് റിപ്പോ‍ർട്ട്.

മുംബൈയിൽ ഏറ്റവും ആദ്യം കൊവിഡ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകനായ ഡോക്ടർ ഇവിടെ ചികിത്സ നടത്തിയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. രോഗം ബാധിച്ച് ഈ ഡോക്ടറുടെ അച്ഛൻ മരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ മകൻ ഇംഗ്ലണ്ടിൽ നിന്ന് തിരികെ വന്നതാണ്. ഇദ്ദേഹത്തിനും രോഗമുണ്ടായിരുന്നു. തുടർന്ന് മകനിൽ നിന്നാണ് കുടുംബത്തിലെ എല്ലാവർക്കും രോഗം പകർന്നതെന്ന് വ്യക്തമായിട്ടുമുണ്ട്. ഇത് അവഗണിച്ച് ചികിത്സ നടത്താനെത്തിയ ഡോക്ടറിൽ നിന്നാകാം നഴ്‍സുമാർ ഉൾപ്പടെയുള്ളവർക്ക് രോഗം പക‍ർന്നതെന്നാണ് വിവരം. ഇതേ ആശുപത്രിയിലെ രണ്ട് രോഗികൾക്കും പിന്നീട് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സൗത്ത് മുംബൈയിലെ ഈ ആശുപത്രിയ്ക്ക് പുറമേ നഗരത്തിലെ മൂന്ന് പ്രമുഖ ആശുപത്രികളിൽ പ്രാക്ടീസ് നടത്തുന്ന കാർഡിയാക് സർജനാണ് ഈ രോഗബാധിതനായ ഡോക്ടർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...