ശക്തമായ മഴയെത്തുടര്‍ന്ന് മുംബൈ മെട്രോ സ്‌റ്റേഷന്‍ പൂര്‍ണമായും വെള്ളത്തിനടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയില്‍ ഇത്തവണ മണ്‍സൂണ്‍ വളരെ നേരത്തെയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തിനടിയിലായി. വര്‍ളി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷന്‍ പൂര്‍ണമായും വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പ്ലാറ്റ് ഫോമുകള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. ഈ അടുത്താണ് വര്‍ളി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. മേല്‍ക്കൂര ചോര്‍ന്ന് വെള്ളം സ്‌റ്റേഷനകത്തും പ്ലാറ്റ്‌ഫോമിലേയ്ക്കും എത്തുകയായിരുന്നു. ബാന്ദ്ര- കുര്‍ള കോംപ്ലക്‌സ് മുതല്‍ വര്‍ളിയിലെ ആചാര്യ ആത്രെ ചൗക്ക് വരെയുള്ള മുംബൈ മെട്രോ ലൈന്‍ 3 ന്റെ സര്‍വീസുകള്‍ ഈ മാസം 10 നാണ് പ്രവര്‍ത്തനക്ഷമമായത്.

പുതിയതായി ഉദ്ഘാടനം ചെയ്ത സ്റ്റേഷന്‍ ചോര്‍ന്നതില്‍ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 35 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് മുംബൈയില്‍ നേരത്തെ കാലവര്‍ഷമെത്തുന്നത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മുതല്‍ മുംബൈയില്‍ മഴ തോരാതെ പെയ്യുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് മഴയാണ് ഇവിടെ പെയ്തത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും വിമാന സര്‍വീസും നിലച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...

വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ വിസി സിസ തോമസിനെ ആക്രമിച്ചെന്ന കേസിൽ...

പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടും ഇത് സ്ഥാപിച്ച...

0
പന്തളം : പന്തളം എം.സി റോഡില്‍ പോലീസ് സ്ഥാപിച്ച മുന്നറിയിപ്പുബോര്‍ഡുകള്‍ അപകടഭീഷണിയായെന്ന് പരാതിയുയര്‍ന്നതിനെ...

കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം

0
കൊല്ലം: കൊല്ലം കുണ്ടറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു....