മുംബൈ: മുംബൈയില്‍ ഒ.എന്‍.ജി.സിയുടെ കപ്പലില്‍ തീപിടുത്തം. രോഹിണിയെന്ന കപ്പലിന്റെ എഞ്ചിന്‍ റൂമിലാണ് തീപിടിച്ചത്. മുംബൈയിലെ ഓയില്‍ഫീല്‍ഡിന് സമീപമായിരുന്നു അപകടം . മൂന്ന് പേര്‍ കപ്പലിനുള്ളില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എഞ്ചിന്‍ റൂമില്‍ മുഴുവന്‍ പുക നിറഞ്ഞിരിക്കുകയാണ്. ഇത് തണുപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ അമിതാഭ് കുമാര്‍ പറഞ്ഞു.
കപ്പലില്‍ നിന്ന് ഗുര്‍ബീന്ദര്‍ സിങ് എന്നയാളെ ഹെലികോപ്ടറിന്റെ സഹായത്തോടെ പുറത്തെത്തിച്ചു. ഇയാളുടെ ശരീരത്തില്‍ പൊള്ളലുകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായിട്ടുണ്ട്. സമീപത്തുള്ള കപ്പലുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ആശയവിനിമയം നടത്തുന്നത്.