മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയതിൽ വിശദീകരണം തേടി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുനമ്പത്തെ 404 ഏക്കർ തർക്കഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിയെക്കുറിച്ച് വിശദീകരണം തേടി കേരള വഖഫ് ബോർഡിന് കേന്ദ്രസർക്കാർ നോട്ടീസ് നൽകി. അഞ്ചുദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. എന്നാൽ ജൂൺ 16-ന് ചേരുന്ന വഖഫ് ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്ത ശേഷമേ ഔദ്യോഗിക മറുപടി നൽകുകയുള്ളുവെന്ന് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ അറിയിച്ചു. ഇതിനിടെ വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും രണ്ടുദിവസത്തിനകം വിശദീകരണം തയ്യാറാക്കുമെന്നുമാണ് വിവരം. ഫാറൂഖ് കോളേജിന്റെ മുതവല്ലി നിയന്ത്രണത്തിലുള്ള ഭൂമി വഖഫ് സ്വത്തായി പരിഗണിച്ച് ബോർഡിന്റെ പ്രത്യേക അധികാരം വിനിയോഗിച്ചാണ് ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയതെന്നാണ് സൂചന. ഈ നടപടി ചോദ്യം ചെയ്ത് കേന്ദ്രസർക്കാരിന് പരാതി ലഭിച്ചതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ മാസമാണ് വഖഫ് ബോർഡ് പ്രത്യേക അധികാരം ഉപയോഗിച്ച് മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...