മുനമ്പം ഭൂമി പ്രശ്നം ; ജുഡീഷ്യൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയാണ് റിപ്പോർട്ട് കൈമാറിയത്. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുതെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. ഇനി നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണെന്ന് ജസ്റ്റിസ്.സി എൻ രാമചന്ദ്രൻ നായർ പ്രതികരിച്ചു. മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ കഴിഞ്ഞ വർഷം നവംബറിലാണ് സർക്കാർ കമ്മീഷൻ രൂപീകരിച്ചത്. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്ക് നൽകിയ നിർദേശം. 75 പേജുള്ള റിപ്പോർട്ടാണ് കമ്മീഷൻ സർക്കാരിന് സമർപ്പിച്ചത്.

പ്രദേശവാസികളെ മറ്റൊരിടത്ത്‌ പുനരധിവസിപ്പിക്കുന്നത്‌ പ്രായോഗികമല്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. പ്രദേശവാസികളുമായും വഖഫ്‌ ബോർഡുമായും പ്രദേശവാസികളുമായി ചർച്ച നടത്തി സർക്കാർ രമ്യമായ പരിഹാരം കണ്ടെത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നുണ്ട്. ചർച്ചയിൽ പരിഹാരമായില്ലെങ്കിൽ സർക്കാർ ഭൂമി ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ജുഡീഷണൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നതാണ് ഇനി അറിയാനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...