മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ആദ്യ ടൗൺഷിപ്പിന് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

For full experience, Download our mobile application:
Get it on Google Play

വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന് വ്യാഴാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും. വയനാട് എംപി പ്രിയങ്ക ഗാന്ധി, റവന്യൂ മന്ത്രി കെ രാജൻ, ജില്ലയിൽ നിന്നുള്ള എംഎൽഎമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി പ്രമുഖർ പങ്കെടുക്കും. ടൗൺഷിപ്പിൽ വീടിനായി 170 പേരാണ് നിലവിൽ സമ്മതപത്രം കൈമാറിയിട്ടുള്ളത്. നാടിനെ നടുക്കിയ ഉരുൾ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സർക്കാറിന്റെ നിർണായക ചുവടുവെപ്പ്. 27ന് വൈകുന്നേരം കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിടും. 7 സെന്റിൽ 1,000 ചതുരശ്രയടിയിൽ ഒറ്റ നിലയിലാണ് ഗുണഭോക്താക്കൾക്കുള്ള വീടുകൾ ഒരുങ്ങുക.

ആരോഗ്യ കേന്ദ്രം, അംഗൻവാടി, പൊതു മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗൺഷിപ്പ് വിഭാവനം ചെയ്യുന്നത്. ഇതിനായി എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഉടമകൾക്ക് നഷ്ടപരിഹാരം നൽകി സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു.പദ്ധതി വൈകുന്നതും ഗുണഭോക്തൃ ലിസ്റ്റിലെ അപാകതകളുമടക്കം വലിയ ആക്ഷേപങ്ങൾ നേരിട്ട ശേഷം നടക്കുന്ന സർക്കാറിന്റെ അഭിമാന പ്രൊജക്റ്റിന്റെ തറക്കല്ലിടൽ ഉത്സവാന്തരീക്ഷത്തിൽ സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം. ടൗൺഷിപ്പിൽ വീടിനായി 170 പേരാണ് നിലവിൽ സമ്മതപത്രം കൈമാറിയിട്ടുള്ളത്.

65 പേർ വീടിന് പകരം നൽകുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ടൗൺഷിപ്പിൽ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വർഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് പ്രധാന വ്യവസ്ഥ. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20 ന് പ്രസിദ്ധീകരിക്കാനാണ് സർക്കാർ തീരുമാനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...