മു​ണ്ട​ക്ക​യ​ത്ത് ര​ണ്ടു പെണ്‍​കു​ട്ടി​ക​ള്‍ പാ​ല​ത്തി​ല്‍ നി​ന്നും ആ​റ്റി​ലേ​ക്കു ചാ​ടി ജീവനൊടുക്കാ​ന്‍ ശ്ര​മി​ച്ചത് പീഡനത്തെ തുടര്‍ന്ന് ; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു പെണ്‍​കു​ട്ടി​ക​ള്‍ പാ​ല​ത്തി​ല്‍ നി​ന്നും ആ​റ്റി​ലേ​ക്കു ചാ​ടി ജീവനൊടുക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍. പെ​ണ്‍​കു​ട്ടി​ക​ളി​ലൊ​രാ​ള്‍ പീഡനത്തിനിരയായെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 വ​യ​സു​കാ​രാ​യ മൂ​ന്നു പേ​രെ പോ​ലീ​സ് അറ​സ്റ്റ് ചെ​യ്തു.

മ​ഹേ​ഷ്, അ​ന​ന്തു, രാ​ഹു​ല്‍ രാ​ജ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​ഹേ​ഷ് എ​ന്ന​യാ​ളാ​ണ് 15കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മഹേ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി സു​ഹൃ​ത്തു​ക്ക​ള്‍​ക്കും കാ​ഴ്ച​വെച്ചു. അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്കെ​തി​രെ പോ​ക്സോ  നി​യ​മ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച​യാ​ണ് മു​ണ്ട​ക്ക​യം വ​ള്ള​ക്ക​ട​വ് പാ​ല​ത്തി​ല്‍ നി​ന്നും മ​ണി​മ​ല​യാ​റ്റി​ലേ​ക്കുചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ 15കാ​രി​ക​ളാ​യ രണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ ശ്ര​മി​ച്ച​ത്. ഇ​വ​ര്‍ വി​ഷം ക​ഴി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നാ​ട്ടു​കാ​ര്‍ ഇ​വ​രെ ര​ക്ഷി​ച്ചു. ടി​ക്‌​ടോ​ക്ക് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​തി​ല്‍ വീ​ട്ടു​കാ​ര്‍ വ​ഴ​ക്കു പ​റ​യു​മോ എ​ന്ന് ഭ​യ​ന്നാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണ് ഇ​വ​ര്‍ ആ​ദ്യം നല്‍കിയ മൊ​ഴി. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയില്‍ എ​ത്തി​ച്ചു ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലാ​ണ് പെണ്‍കുട്ടികളി​ലൊ​രാ​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന​ത് പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ല്‍ പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...

എബോള വ്യാപനം ; പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ

0
ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ്...

വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ ; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ

0
ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...