മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂണിയർ കോളജിന്റെ 34 -ാമത് വാർഷികാഘോഷം നാളെ

For full experience, Download our mobile application:
Get it on Google Play

കങ്ങഴ : മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിന്റെ വാർഷികാഘോഷമായ തെരെസ്യൻ ഗാല – 2025 നാളെ വ്യാഴാഴ്ച നടത്തപ്പെടുന്നു. വർണ്ണാഭമായ ചടങ്ങുകളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന വിപുലമായ വേദിയിൽ രാവിലെ 9.30 ന് പൊതുസമ്മേളനം ആരംഭിക്കും. പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി അന്താരാഷ്ട്ര പ്രശസ്തനായ പ്രഭാഷകനും പ്രമുഖ മനഃശാസ്ത്ര വിദഗ്ദ്ധനുമായ ഡോ. സെബിൻ എസ്. കൊട്ടാരം സംബന്ധിക്കും. മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി വികാരി റവ. ഫാ. സിറിയക് കോട്ടയിൽ അദ്ധ്യക്ഷത വഹിക്കും. മിഷനറീസ് ഓഫ് ലിറ്റിൽ ഫ്‌ളവർ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ മെർലിൻ ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തും. സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു, ലോക്കൽ മാനേജർ റവ. സിസ്റ്റർ അഖില ജോസഫ്, കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷിബു ഫിലിപ്പ്, പി. ടി. എ. പ്രസിഡന്റ് സംഗീത ജോസ് എന്നിവർ പ്രസംഗിക്കും.

ഈ അധ്യയന വർഷത്തിൽ അക്കാദമിക രംഗത്തും മറ്റ് പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. തുടർന്ന് വിദ്യാർത്ഥികളുടെ കലാവൈഭവം വിളിച്ചോതുന്ന വിവിധ പരിപാടികൾ അരങ്ങേറും. വാർഷിക ആഘോഷപരിപാടികളിൽ പങ്കെടുക്കുവാൻ എത്തുന്നവർ മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി മൈതാനത്ത് വാഹനങ്ങൾ പാർക്ക്‌ ചെയ്യേണ്ടതാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...