പി.എ സജിമോൻ മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ ഗുരുരത്നം പുരസ്കാരം നേടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : എം.ജി.എം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകി വരുന്ന ഈ വർഷത്തെ ഗുരുരത്നം- 2025 പുരസ്കാരത്തിന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര വെണ്ടാർ ശ്രീവിദ്യാധിരാജാ മെമ്മോറിയൽ മോഡൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ സീനിയർ കോമേഴ്സ് അധ്യാപകൻ പി.എ. സജിമോൻ അർഹനായി. കഴിഞ്ഞ മുപ്പത് വർഷത്തെ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കും സാമൂഹ്യ സംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് പുരസ്കാരത്തിന് അർഹനായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മെഡലുമാണ് പുരസ്കാര ജേതാക്കൾക്ക് നൽകുന്നത് എന്ന് പത്രസമ്മേളനത്തിൽ എം ജി എം ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ. ഗീവർഗ്ഗീസ് യോഹന്നാൻ, അക്കാദമിക അഡ്വൈസറി ബോർഡ് അംഗങ്ങളായ റ്റി. പി. ശ്രീനിവാസൻ, ജി.ഗോപകുമാർ എന്നിവർ അറിയിച്ചു.

നാഷണൽ സർവ്വീസ് സ്കീം കൊല്ലം ജില്ലാ കോർഡിനേറ്ററായ പി.എ സജിമോൻ, സംസ്ഥാന സർക്കാറിൻ്റെ മാതൃകാ അധ്യാപകനുള്ള അധ്യാപക അവാർഡ്, കേരളാ സർക്കാറിൻ്റെ നാഷണൽ സർവ്വീസ് സ്കീം ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡ്, ബെസ്റ്റ് കരിയർ മാസ്റ്റർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2025ലെ ദേശീയ അധ്യാപക ദിനാചരണത്തിൽ ചെന്നൈ അമെറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കേരളത്തിലെ ഹയർസെക്കൻ്ററി അധ്യാപകർക്കുള്ള “ലൈഫ് ടൈം അച്ചീവ്മെൻ്റ് അധ്യാപക അവാർഡ്” കരസ്ഥമാക്കിയിട്ടുണ്ട്.

കോമേഴ്സ് കൈപുസ്തക സമതി അംഗം, വൈഎംസിഎ സംസ്ഥാന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ, മാർത്തോമ്മാസഭാ കൗൺസിൽ അംഗം, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, പെരിമ്പാവൂർ മാർത്തോമ്മാ വനിതാ കോളേജ് എന്നിവിടങ്ങളിൽ ഡയറക്ടർ ബോർഡ് മെമ്പർ, സ്കൂൾ കലോൽസവം കൊല്ലം ജില്ല പ്രോഗ്രാം കമ്മറ്റി കൺവീനർ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. കരിയർ ഗൈഡൻസ് & സ്റ്റുഡൻസ് കൗൺസിലർ, മോട്ടിവേറ്റർ, അധ്യാപക പരിശീലകൻ എന്നി നിലകളിൽ പ്രവർത്തിക്കുന്നു. തലവൂർ മഞ്ഞക്കാല സജിഭവനിൽ പരേതനായ പി. ഫിലിപ്പിൻ്റേയും ഏലിയാമ്മയുടെ മകനാണ് പി.എ. സജിമോൻ. ഭാര്യ ഡോ. ജി. സുജ എഴുകോൺ ഇ.എസ്.ഐ. സി. ഹോസ്പിറ്റലിലെ നേഴ്സിംഗ് ഓഫീസറാണ്. മകൻ ക്രിസ് സജി ഫിലിപ്പ് ബീഹാറിൽ മെഡിക്കൽ വിദ്യാർത്ഥിയും മകൾ ക്രിസ്നാ മറിയം സജി മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബി.എ ലിറ്ററേച്ചർ വിദ്യാർത്ഥിയുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...