നഗര മാലിന്യം ഇനി പ്രശ്നമാകില്ല ; മാലിന്യ സംസ്കരണത്തിൽ ചിട്ടയായ പ്രവർത്തന മാതൃകയായി നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിന് ഏറ്റവും വെല്ലുവിളി ഉയർത്തിയിരുന്ന മാലിന്യ പ്രശ്നത്തിന് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പരിഹാരം കാണുകയാണ് പത്തനംതിട്ട നഗരസഭ. ജൈവ മാലിന്യ സംസ്കരണം, അജൈവമാലിന്യ ശേഖരണം, തരംതിരിക്കൽ, പുനഃചംക്രമണം എന്നിങ്ങനെ വിവിധ ഘട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകയാണ് ഇവിടെ.

നിലവിലെ ഭരണസമിതി അധികാരം ഏൽക്കുമ്പോൾ 55 ശേഖരണ കേന്ദ്രങ്ങളിലായി മാലിന്യം കുന്നുകൂടി കിടക്കുന്ന അവസ്ഥയാണ് നഗരസഭാ പരിധിയിൽ ഉണ്ടായിരുന്നത്. ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകിയ ഭരണസമിതി വെല്ലുവിളിയായ നഗര ശുചീകരണവും അതേ പ്രാധാന്യത്തോടെ ഏറ്റെടുത്തു. “എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യം ഉയർത്തി പൊതുജന പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി.

ഉറവിടത്തിൽ തന്നെ ജൈവ – അജൈവ മാലിന്യങ്ങൾ തരം തിരിക്കുകയും ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയും ചെയ്യുന്നതിന് മുൻഗണന നൽകി. അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് നാമമാത്രമായ തുക ഈടാക്കി പൊതുജനങ്ങളെയും ഉത്തരവാദിത്വപൂർണ്ണമായ മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ ഭാഗമാക്കി. ഹരിത കർമ സേന പ്രവർത്തകരെ ആവശ്യാനുസരണം നിയോഗിച്ച് മാലിന്യ ശേഖരണം, തരം തിരിക്കൽ എന്നിവയും കൃത്യമായി ചെയ്ത് വരുന്നു. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) കേന്ദ്രങ്ങളിൽ എത്തിച്ച് തരംതിരിക്കുന്ന അജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പണം നൽകിയും പുനരുപയോഗിക്കാവുന്നവയ്ക്ക് നിശ്ചിതനിരക്ക് ഈടാക്കിയും ക്ലീൻ കേരള കമ്പനിക്ക് നൽകുകയാണ് നഗരസഭ.

മാലിന്യ സംസ്കരണത്തിന് തനതായ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. ഇതിനു മുന്നോടിയായാണ് 38 ലക്ഷംരൂപ മുതൽമുടക്ക് ചട്ടങ്ങൾ പാലിച്ചുകൊണ്ട് മാലിന്യ ശേഖരണ വാഹനങ്ങൾ നഗരസഭ സ്വന്തമാക്കുന്നത്. കൗൺസിൽ തീരുമാനപ്രകാരം രണ്ടാമത്തെ വാഹനം ഉടൻ പുറത്തിറക്കും. സർക്കാർ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഹരിതമിത്ര – സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം നഗരത്തിൽ ഉടൻതന്നെ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...