കൊടുംക്രിമിനലുകളായ ഇരട്ടസഹോദരന്മാരെ കരുതൽ തടങ്കലിലാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് നാട്ടിൽ ആരാജകത്വം സൃഷ്ടിച്ചും ജനങ്ങൾക്ക് പേടിസ്വപ്നമായി മാറിയും സ്വൈര്യവിഹാരം നടത്തിവന്ന കൊടുംക്രിമിനലുകളായ ഇരട്ടസഹോദരന്മാരെ 6 മാസത്തേക്ക് കരുതൽ തടങ്കലിലാക്കി. ചെന്നീർക്കര പ്രക്കാനം വലിയവട്ടം കുന്നുംപുറത്ത് വീട്ടിൽ തുളസിയുടെ മക്കളായ കണ്ണൻ എന്ന് വിളിക്കുന്ന മായാസെൻ (32), വിഷ്ണു എന്ന് വിളിക്കുന്ന ശേഷാസെൻ (32) എന്നിവരെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവനുസരിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്.

ഇലവും തിട്ട പോലീസ് ഇൻസ്‌പെക്ടർ ദീപു ഡി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ ശുപാർശപ്രകാരമാണ് കളക്ടറുടെ നടപടി. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇരുവരും 2010 മുതൽ അടിക്കടി സമാധാനലംഘനമുണ്ടാക്കുന്ന തരത്തിൽ മറ്റ് പ്രതികളുമായി ചേർന്നും അല്ലാതെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണി സൃഷ്ടിച്ചുവരികയാണ്.

ഇലവുംതിട്ട സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെടുത്തപ്പെട്ട പ്രതികൾക്കെതിരെ അടൂർ സബ് ഡിവിഷണൽ മാജിസ്‌ട്രേറ്റ് 107 സി ആർ പി സി പ്രകാരമുള്ള നിയമനടപടികൾ 2021 ൽ സ്വീകരിച്ചിരുന്നു. കോടതി വിചാരണ നടപടി തുടരവേ വീണ്ടും ഇരുവരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനാൽ തുടർന്ന് കോടതി ബോണ്ട്‌ പുതുക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം ബോണ്ട്‌ വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചുകൊണ്ട് റൗഡി ലിസ്റ്റിൽപ്പെട്ട പ്രതികൾ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നതോടെ പോലീസ് ഇൻസ്‌പെക്ടറോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ട ജില്ലാ പോലീസ് മേധാവി ഇവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ജില്ലാ കളക്ടർക്ക് റിപ്പോർട്ട്‌ നൽകുകയാണുണ്ടായത്.

അടിപിടി, വധശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, കഠിന ദേഹോപദ്രവം, വീടുകയറിയുള്ള ആക്രമണം, വാഹനം നശിപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം, സ്ത്രീകൾക്കെതിരായ അതിക്രമം, കഞ്ചാവ് കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതികളാണ് കൊടുംക്രിമിനലുകളും ജനങ്ങളുടെ പേടിസ്വപ്നവുമായ പ്രതികൾ. ആരെയും എന്തും ചെയ്യാൻ മടികാട്ടാത്തവരും അത്യന്തം അപകടകാരികളുമായ പ്രതികൾ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിക്കഴിഞ്ഞാൽ വീണ്ടും ക്രിമിനൽ കേസുകളിൽ പെടുകയാണ് പതിവ്.

മായാസെൻ ആകെ 13 കേസുകളിലും, ശേഷാസെൻ 20 കേസുകളിലും പ്രതിയാണ്. മായാസനൻ പത്തനംതിട്ട, ഇലവുംതിട്ട, ചിറ്റാർ, ആറന്മുള പോലീസ് സ്റ്റേഷനുകളിലെയും എക്സൈസ് കേസിലും പ്രതിയാണ്. ശേഷാസനൻ പത്തനംതിട്ട, ആറന്മുള, ഇലവുംതിട്ട, പന്തളം, പോലീസ് സ്റ്റേഷനുകളിലെയും എക്സൈസ് കേസിലും പ്രതിയാണ്. ആക്രമണം ഭയന്ന് ഇരുവർക്കുമെതിരെ പ്രതികരിക്കാൻ പോലും നാട്ടുകാർക്ക് ഭയമായിരുന്നു. 2021 ൽ 2.342 കിലോ കഞ്ചാവ് പിടിച്ചതിന് എക്സൈസ് കേസിലും പ്രതികളായി.

നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചും ജനങ്ങളെ ഭയവിഹ്വലരാക്കിയും കുറ്റകൃത്യങ്ങൾ തുടർന്നുവന്ന പ്രതികൾക്കെതിരെ കാപ്പ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം കരുതൽ തടങ്കലിൽ വെയ്ക്കാൻ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്മേലാണ് ഇപ്പോൾ കളക്ടറുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഇരുവരെയും സെൻട്രൽ ജയിലിൽ അടച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന ഇത്തരം കുറ്റവാളികൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ; പ്രാരംഭ നടപടികൾക്കായി 20 കോടി രൂപ

0
തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന്...

ബജറ്റ് വിസ്മയം : വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി : കേരള ഹെല്‍ത്ത്...

0
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി.ഡി...

ക്യാമ്പസുകളിൽ റാ​ഗിങ് തടയാൻ പുതിയ പദ്ധതി ; ബജറ്റിൽ സിദ്ധാർത്ഥിന്റെ പേരിൽ പദ്ധതി പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് റാഗിങ് പൂർണ്ണമായും നിർമാർജനം ചെയ്യാനുള്ള സുപ്രധാന പദ്ധതി...

റബർ കർഷകർക്ക് ഇത് സന്തോഷ വാർത്ത , താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ റബ്ബർ കർഷകർക്ക് ആശ്വാസം...