പത്തനംതിട്ട : വടശ്ശേരിക്കരയിൽ ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞു ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ 18 വർഷങ്ങൾക്കുശേഷം പെരുനാട് പോലീസ് പിടികൂടി. സംഭവത്തിന് ശേഷം മലപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്ന മാമ്പാറപീടികയിൽ പ്രദീപ് കുമാറിനെയാണ് മലപ്പുറം പാങ്ങുചേണ്ടി കോൽക്കളത്തെ വാടകവീട്ടിൽ നിന്നും തന്ത്രപരമായി കുടുക്കിയത്. 2005 ജനുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം.
വായ്പ്പൂർ സ്വദേശി പ്രദീപ് കുമാറിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കേസിൽ പ്രതികളായ ഇയാളും സഹോദരൻമാരായ സന്തോഷ്, അനിൽ എന്നിവരും സംഭവത്തിന് ശേഷം ഒളിവിൽ പോകുകയായിരുന്നു. ഇവരെ തുടർന്ന് നടന്ന അന്വേഷണത്തിൽ പോലീസിന് പിടികൂടാനായിരുന്നില്ല. മലപ്പുറത്ത് ടാപ്പിംഗ് ജോലിയുമായി കഴിഞ്ഞുകൂടിയ പ്രദീപ് രണ്ടാമത് ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവിടെ കോൽക്കളം എന്ന സ്ഥലത്ത് വർഷങ്ങളായി താമസിച്ചുവരികയായിരുന്നു.
രണ്ടാം ഭാര്യയിൽ രണ്ട് കുട്ടികളുമുണ്ട് ആദ്യഭാര്യയിൽ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ രാജിവ് കുമാറിന്റെ നിർദേശപ്രകാരം സി പി ഓമാരായ അജിത്ത് , വിനീഷ് എന്നിവർ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. ടാപ്പിങ് പണിക്ക് ശേഷം സ്വന്തം ഓട്ടോറിക്ഷ ഓടിക്കാനും പോയിരുന്നു. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































