സ്ഥിരം മോഷ്ടാവിനെ മൊബൈൽ മോഷണത്തിന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സ്ഥിരം മോഷ്ടാവായ യുവാവിനെ മൊബൈൽ മോഷണക്കേസിൽ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം വാളത്തുങ്കൽ ചേതനാ നഗർ 165 ൽ ഉണ്ണി നിവാസ് വീട്ടിൽ മുരുകന്റെ മകൻ ഉണ്ണി മുരുകൻ (29) ആണ് ഏനാത്ത് പോലീസ് വിരിച്ച വലയിൽ കുടുങ്ങിയത്. കടമ്പനാട് കാട്ടിത്താംവിള ഉടയൻമുറ്റത്ത് സാമൂവൽ യോഹന്നാന്റെ തൂവയൂരിലുള്ള ഹോട്ടലിൽ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് എത്തിയ മോഷ്ടാവ് സുഹൃത്തിനെ വിളിക്കാനെന്ന വ്യാജേന ഫോൺ വാങ്ങിയശേഷം കടന്നുകളയുകയായിരുന്നു.

ബുള്ളറ്റിൽ ഹോട്ടലിനു മുന്നിലെത്തി ഓഫ്‌ ചെയ്യാതെ ഉള്ളിൽ കയറിയ ഇയാൾ സാമൂവലിന്റെ 2500 രൂപ വിലയുള്ള മൊബൈൽ കൈക്കലാക്കിയശേഷം ബുള്ളറ്റ് കടമ്പനാട് ഭാഗത്തേക്ക് ഓടിച്ച് പോകുകയാണുണ്ടായത്. പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കടമ്പനാട് നിന്നും ഇന്നലെ പുലർച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ബുള്ളറ്റിലാണ് ഏനാത്ത് എത്തിഹോട്ടൽ ഉടമയെ കബളിപ്പിച്ച് മൊബൈലുമായി കടന്നത്. ഇതിലേക്ക് വേറെ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ മനോജ്‌ കുമാറിന്റെ നിർദേശപ്രകാരം എസ് ഐ ശ്യാമകുമാരി, എ എസ് ഐ രമേശ്‌, എസ് സി പി ഓ യൂനിസ്, സി പി ഓ ശിവി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കൊട്ടിയം, കൊല്ലം ഈസ്റ്റ്‌, ഇരവിപുരം, കിളികൊല്ലൂർ, തമ്പാനൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണകേസുകളിൽ പ്രതിയാണ് ഉണ്ണി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...