യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജിക്ക് ഭൂമി സൗജന്യമായി നൽകി കൗൺസിലർ എം.അലാവുദ്ദീൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സർവകലാശാലയ്ക്ക് കീഴിൽ അടൂരിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജിക്കായി ഭൂമി സൗജന്യമായി നൽകി നഗരസഭാ കൗൺസിലർ. അടൂർ നഗരസഭ കൗൺസിലർ എം.അലാവുദ്ദീൻ ആണ് 50 സെന്റ് സ്ഥലം നൽകിയത്. ഈ സ്ഥലത്ത് കെട്ടിട നിർമ്മാണം തുടങ്ങുന്നതോടെ പുതിയ കോഴ്സുകൾക്ക് അംഗീകാരം ലഭിക്കും. കാൽ നൂറ്റാണ്ട് മുമ്പാണ് അടൂരിൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രവർത്തനം തുടങ്ങിയത്. കേരള സർവകലാശാല ആദ്യം അനുവദിച്ച 4 സെന്ററുകളിൽ ഒന്ന്. പക്ഷേ 25 കൊല്ലം കഴിഞ്ഞിട്ടും അടൂരിൽ സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ല. വാടക കെട്ടിടത്തിലാണ് പ്രവർത്തനം. പുതിയ കോഴ്സുകൾക്ക് അനുമതി അപേക്ഷിക്കുമ്പോൾ ലഭ്യമാക്കുന്നതിൽ ഈ സൗകര്യം ഇല്ലായ്മ പ്രതിസന്ധി ഉണ്ടാക്കി.

50 സെന്റ് ഭൂമി ലഭ്യമായതോടെ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. കെട്ടിടനിർമ്മാണത്തിന് പ്രായോഗികമായി സാക്ഷ്യപ്പെടുത്തി ഒരുകോടി രൂപയും വകയിരുത്തി. 2023 – 24 അധ്യയനവർഷത്തിൽ പുതിയ കെട്ടിടം പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് നടപടിക്രമങ്ങൾ മുന്നോട്ടുപോകുന്നത്. നിർദിഷ്ട പ്രദേശത്ത് റോഡ് നിർമ്മിക്കാനുള്ള സ്ഥലവും അലാവുദ്ധീൻ തന്നെ പണം നൽകി വാങ്ങി യൂണിവേഴ്സിറ്റിക്ക് കൈമാറിയിട്ടുണ്ട്.

അടൂരിൽ യു വൈറ്റ് പ്രവർത്തനം തുടങ്ങിയ ആദ്യവർഷം സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അലാവുദ്ദീൻ. സ്വന്തം വാർഡിലെ നിർധനരായ രോഗികൾക്ക് സൗജന്യ മരുന്ന് എത്തിച്ചു നൽകുന്ന പദ്ധതിയുടെ ജീവകാരുണ്യപ്രവർത്തനം മേഖലയിലും സജീവമാണ് അലാവുദ്ദീൻ. യുവ ഇടുക്കി നൽകിയ ഭൂമിയിൽ മിച്ചം ഉള്ളതിനെ ഒരു ഭാഗം മഹാത്മ ജനസേവാ കേന്ദ്രത്തിന് കൊടുക്കാനാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....