മുല്ലപ്പെരിയാർ വിവാദ മരംമുറിക്കൽ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുല്ലപ്പെരിയാർ വിവാദ മരംമുറിക്കൽ ഉത്തരവ് ഇന്നും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സബ്മിഷനായി വിഷയം ഉന്നയിക്കും. മരംമുറിക്കൽ ഉത്തരവിറക്കും മുമ്പ് കേരള – തമിഴ്നാട് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധന സംബന്ധിച്ച വീഴ്ചകളാകും പ്രതിപക്ഷം ഉന്നയിക്കുക. വകുപ്പിൽ നടക്കുന്ന ഒരുകാര്യവും മന്ത്രി അറിയാത്തത് അടക്കം പ്രതിപക്ഷം ആയുധമാക്കും.

പരിശോധന നടത്തിയില്ലെന്നായിരുന്നു വനംമന്ത്രി എ.കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞത്. രേഖകൾ പുറത്തായതിന് പിന്നാലെ മറുപടി തിരുത്താൻ സ്പീക്കർക്ക് മന്ത്രി നോട്ട് നൽകിയിരുന്നു. സംയുക്ത പരിശോധന അറിഞ്ഞില്ലെന്നായിരുന്നു എ.കെ ശശീന്ദ്രൻ പറഞ്ഞത്. വിഷയത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം പ്രതിപക്ഷം ചോദ്യം ചെയ്യും. പ്രതിപക്ഷ വിമർശനങ്ങളോട് മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കുമോ എന്നതും അറിയേണ്ടിയിരിക്കുന്നു.

അതേസമയം മുല്ലപ്പെരിയാർ മരംമുറിക്കൽ ഉത്തരവ് റദ്ദാക്കാനാകുമോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിരുന്നു . അഡ്വക്കേറ്റ് ജനറലിനോടും സുപ്രിം കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സർക്കാർ നിയമോപദേശം തേടിയത്. ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി നിയമോപദേശം തേടിയതിന് ശേഷം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....