പ്രചാരണ സാമഗ്രികൾ അഴിച്ചു മാറ്റുന്നതിൽ നഗരസഭ ഭരണ സമിതി പക്ഷപാതം കാണിക്കുന്നതായി അഡ്വ. എ സുരേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിൽ കെട്ടുന്ന കൊടി തോരണങ്ങളും ഫ്ലെക്സ് ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ സാമഗ്രികൾ അഴിച്ചു മാറ്റുന്നതിൽ നഗരസഭ ഭരണ സമിതി പക്ഷപാതം കാണിക്കുന്നതായി ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ പറഞ്ഞു. ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രസന ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച കൊടികളും തോരണങ്ങളും സഭ ഭാരവാഹികൾക്ക് ഒരു അറിയിപ്പ് പോലും കൊടുക്കാതെ ഉത്ഘാടന ദിവസം തന്നെ നീക്കം ചെയ്തപ്പോൾ എസ് എഫ് ഐ ജില്ലാ സമ്മേളനത്തിന് കെട്ടിയ കൊടികളും തോരണങ്ങളും സമ്മേളനം കഴിഞ്ഞ് നീക്കി പ്രഹസനം കാണിക്കുകയും ചെയ്തു. ഈ കൊടികൾ ഒരു ഫൈൻ പോലും ഈടാക്കാതെ എസ് എഫ് ഐക്കാർക്ക് വിട്ട് നൽകുകയും ചെയ്യും. സി പി എമ്മോ പോഷക സംഘടനകളോ നടത്തുന്ന പരിപാടികളുടെ പ്രചാരണ സാമഗ്രികൾ നീക്കാൻ ആവശ്യമായ സമയം നൽകുന്ന ഭരണ സമിതി മറ്റുള്ളവരുടെ കാര്യത്തിൽ തിടുക്കപ്പെട്ടു നടപടി സ്വീകരിക്കുകയും ചെയ്യും. ഇത് പ്രതിഷേധാർഹമാണെന്നും സുരേഷ് കുമാർ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...