Thursday, May 2, 2024 11:43 pm

മൂന്നാറിൽ വ്യാപക കയ്യേറ്റം തുടരുന്നു ; ദേവികുളത്ത് മാത്രം അനുവദിച്ചത് 110 അനധികൃത കൈവശാവകാശ രേഖകൾ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാറിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്നത് വ്യാപക കയ്യേറ്റവും അഴിമതിയുമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ദേവികുളത്ത് നൽകിയ 110 കൈവശാവകാശ രേഖകൾ റദ്ദാക്കാൻ ഡെപ്യൂട്ടി കളക്ടർ, ജില്ലാ കളക്ടർക്ക് ശുപാർശ നൽകി. മൂന്നാ‍റിലെ കയ്യേറ്റം അന്വേഷിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിക്കും.

ദേവികുളത്ത് മാത്രമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ 110 കൈവശാവകാശ രേഖകൾ റവന്യു വകുപ്പ് നൽകിയിരിക്കുന്നത്. ഡെപ്യൂട്ടി കളക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ 110 കൈവശാവകാശ രേഖകളും നിയമാനുസൃതമല്ലാതെയാണ് അനുവദിച്ചതെന്ന് കണ്ടെത്തി. സെന്‍റിന് പൊന്നും വിലയുള്ള സ്ഥലങ്ങളാണ് ഇവയോരോന്നും. കഴിഞ്ഞ ദിവസം ദേവികുളം ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ റവന്യൂ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥരാണ് അഴിമതിയ്ക്ക് പിന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.

സമാനമായി മൂന്നാറിലും ഈ സംഘം ഭൂമിയ്ക്ക് വഴിവിട്ട് കൈവശാകാശ രേഖകൾ അനുവദിച്ചതായി സൂചനയുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുന്നതിനാണ് ജില്ല കളക്ടറുടെയും ഡെപ്യൂട്ടി കളക്ടറുടെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കുന്നത്. സംഘം 2019ന് മുമ്പ് ദേവികുളം റവന്യൂ ഓഫീസിൽ നിന്ന് നൽകിയ ഭൂരേഖകളും പരിശോധിക്കും. അഴിമതിയിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും. ഡെപ്യൂട്ടി കളക്ടറുടെ റിപ്പോർട്ട് റവന്യൂമന്ത്രിയ്ക്ക് സമർപ്പിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലഭരണകൂടം അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....

യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

0
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍...

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...

ഭർത്താവിനും മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി ലോറി തട്ടി മരിച്ചു

0
ചെങ്ങമനാട് : ഭർത്താവിനും, ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന...