ലോകത്ത് 81ലക്ഷത്തിലേറെ കോവിഡ് രോഗികള്‍ ; ആകെ മരണം 4,39,051

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ലോകത്ത് 81ലക്ഷത്തിലേറെ കോവിഡ് രോഗികള്‍, ആകെ മരണം 4,39,051 ആയി. പുതിയ കൊവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുന്നതില്‍ അമേരിക്കയെ പിന്നിലാക്കി ബ്രസീല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ 23,674 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. അതേസമയം അമേരിക്കയില്‍ 20,722 വൈറസ് കേസുകളാണ് ഈ സമയം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ അമേരിക്കയായിരുന്നു കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ മുന്നില്‍. ഒരു ദിവസത്തിനിടെ അമേരിക്കയില്‍ 425 മരണങ്ങളുണ്ടായെങ്കില്‍ ബ്രസീലില്‍ അത് 729 ആണ്. ഓരോ ദിവസം കഴിയുന്തോറും ബ്രസീലിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബ്രസീലില്‍ ഇതുവരെ 8,91,556 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 44,118 പേര്‍ മരണപ്പെടുകയും ചെയ്തു. ഏതാണ്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് ബ്രസീലില്‍ ഇത്തരത്തില്‍ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നത്. രോഗം കണ്ടെത്തിയശേഷം ഇതുവരെ രാജ്യത്ത് 4,64,774 പേര്‍ വൈറസ് മുക്തരായി. 3,82,664 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 8,318 പേരുടെ നില ഗുരുതരവുമാണ്.

ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,12,611 ലേക്കെത്തി. 24 മണിക്കൂറിനിടെ ലോകത്ത് 1,24,600 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 3,415 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 4,39,051 ആയി. 42,13,212 പേര്‍ രോഗമുക്തരായപ്പോള്‍ 34,60,348 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 54,570 പേരുടെ നില ഗുരുതരമായി തുടരുന്നു. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ റഷ്യയിലാണ് രോഗബാധിതര്‍ കൂടുതലായുള്ളത്. റഷ്യയില്‍ 5,37,210 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 7,091 പേര്‍ മരണത്തിന് കീഴടങ്ങി. വൈറസ് ബാധിതരില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ ഇപ്പോഴും നാലാം സ്ഥാനത്ത് തുടരുകയാണ്. ഇന്ത്യയില്‍ 3,43,026 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 9,915 പേര്‍ മരണപ്പെട്ടതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

1,80,320 പേരുടെ രോഗം ഭേദമായപ്പോള്‍ 1,52,791 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 8,944 പേരുടെ നില ഗുരുതരാവസ്ഥയിലാണെന്നാണ് റിപോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ വൈറസ് ബാധയുടെ വിശദാംശങ്ങള്‍. രോഗബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: യുകെ – 2,96,857 (41,736), സ്‌പെയന്‍- 2,91,189 (27,136), ഇറ്റലി – 2,37,290 (34,371), പെറു – 2,32,992 (6,860), ഇറാന്‍ – 1,89,876 (8,950), ജര്‍മനി – 1,88,044 (8,885), തുര്‍ക്കി – 1,79,831 (4,825), ചിലി – 1,79,436 (3,362), ഫ്രാന്‍സ് – 1,57,372 (29,436), മെക്‌സിക്കോ – 1,50,264 (17,580), പാകിസ്താന്‍ – 1,44,478 (2,729).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...