മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി. മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം ആണ് രൂപേഷ് മൂന്നാറിൽ എത്തിയത്. ഭാര്യയും മകളെയും പിതാവിനെയും രക്ഷപ്പെടുത്തിയ ശേഷം വാഹനത്തിൽ കയറുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു.

സംസ്ഥാനപാതയിലെ പുതുക്കുടിയിൽ വെച്ച് ഇന്നലെയാണ് കോഴിക്കോട് സ്വദേശിയായ രൂപേഷിനെ കാണാതായത്. ഇയാൾക്കൊപ്പം ഒഴുകിപ്പോയ വാഹനം കണ്ടെത്തിയിരുന്നു. കാട്ടാനയുടെ ശല്യവും കനത്ത മഴയും മൂലം ഇന്നലെ നിർത്തിവെച്ച തിരച്ചില്‍ ഇന്ന് ഏഴുമണിയോടെ പുനരാരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. മഴയും മണ്ണിടിച്ചിലും ഇനിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ കൂടുന്ന സാഹചര്യത്തിൽ മൂന്നാറിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...

വന്ദേമാതരം തടസ്സപ്പെടുത്തിയാൽ 3 വർഷം തടവ് ; രാജ്യസഭയിൽ അമിത് ഷാ ബില്ല് അവതരിപ്പിക്കും

0
ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം...

സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിന് ; സോണിയ ​ഗാന്ധി

0
ഡൽഹി : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ...