ഫ്‌ളക്‌സുകളല്ല പുതിയ KPCC അധ്യക്ഷനെ തീരുമാനിക്കുന്നത് ; കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പുതിയ കെ.പി.പി.സി അധ്യക്ഷനെ തീരുമാനിക്കുന്നത് ഫ്‌ളെക്‌സുകളല്ലെന്നും ഹൈക്കമാൻഡ് ആണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ. പ്രധാനമായും രാത്രിയിലാണ് ഫ്‌ളക്‌സുകൾ വെക്കുന്നത്. എങ്ങനെ വെച്ചാലും വഴി അതല്ലെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. പുതിയ കെ.പി.സി.സി അധ്യക്ഷനായി ചിലരെ ഉയർത്തിക്കാട്ടി ഡിസിസി ഓഫീസുകൾക്ക് മുന്നിൽവരെ ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാർ 2500 കോടിയുടെ കടബാധ്യതയാണ് ഉണ്ടാക്കിയത്. മരുന്ന് കമ്പനികൾക്ക് അടക്കം വമ്പൻ കുടിശ്ശികയാണ്. അത് തീർത്തുവരികയാണെന്നും മന്ത്രി പറഞ്ഞു. പകർച്ച വ്യാധികളെ സംബന്ധിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

മഴക്കാല ശുചീകരണം അടക്കം പൂർത്തിയായി വരുകയാണ്. ഞങ്ങളുടെ കയ്യിൽ വകുപ്പ് കിട്ടിയപ്പോഴേക്കും പകർച്ചവ്യാധി വ്യാപിച്ചിരുന്നു. ഇപ്പോൾ പിടിച്ചുകെട്ടാനായി. ഫെബ്രുവരി മുതൽ നടത്തേണ്ട മഴക്കാല പൂർവ ശുചീകരണം നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിപ ഉറവിടം സംബന്ധിച്ച കാര്യങ്ങൾക്ക് എക്‌സ്‌പേർട്ട് കമ്മിറ്റിയുടെ റിപ്പോർട്ട് കാത്തിരിക്കുകയാണ്. റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...