വടശേരിക്കര ജംഗ്ഷനിലെ റോഡ് തകർച്ച : അപകടക്കെണിയായി മാറിയ കുഴി അടിയന്തരമായി ടാർ ചെയ്യണമെന്ന് ആവശ്യം 

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര : മണ്ണാറകുളഞ്ഞി-പ്ലാപ്പള്ളി പാതയിലെ വടശേരിക്കര ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ വലിയ ഗർത്തം യാത്രക്കാർക്ക് വൻ അപകട ഭീഷണിയാകുന്നു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഇവിടെ അറ്റകുറ്റപ്പണികൾ നടത്തി കുഴി മൂടിയെങ്കിലും റോഡിന്‍റെ മധ്യഭാഗം ഇപ്പോഴും അതീവ അപകടാവസ്ഥയിലാണ്. നിലവിൽ ഈ ഭാഗത്തുകൂടി വലിയ വാഹനങ്ങൾ ഉൾപ്പെടെ കയറിയിറങ്ങിയാൽ മണ്ണ് താഴ്ന്ന് വീണ്ടും വലിയ കുഴി രൂപപ്പെടാൻ സാധ്യതയേറെയാണ്. ശരിയായ രീതിയിൽ ഉറപ്പിക്കാതെയാണ് കുഴി മൂടിയതെന്നാണ് നാട്ടുകാരുടെ പരാതി.

അപകടം ഒഴിവാക്കുന്നതിനായി റോഡിന്‍റെ മധ്യഭാഗത്തായി നിലവിൽ ട്രാഫിക് കോണുകൾ സ്ഥാപിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിലും മറ്റും ഈ വഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് ഇത് വലിയ കെണിയായി മാറുകയാണ്. ശബരിമല പാതയുടെ ഭാഗം കൂടിയായതിനാൽ ഇവിടുത്തെ ഗതാഗതക്കുരുക്കും അപകടസാധ്യതയും ഇരട്ടിയാക്കുന്നു. പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിയും അടിയന്തരമായി ഇടപെട്ട് താൽക്കാലികമായി മൂടിയ ഈ ഭാഗം കൃത്യമായ രീതിയിൽ മെറ്റലിട്ട് ഉറപ്പിച്ച് ടാർ ചെയ്യാൻ തയ്യാറാകണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം. വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് അധികൃതർ ഉണർന്നു പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...