അഡ്‌ഹോക്ക് കമ്മിറ്റിയ്‌ക്കെതിരെ സ്റ്റേ ഓർഡർ : ‘മായ അഞ്ചലോ’യുടെ വരികൾ കുറിച്ച് ശ്വേത മേനോൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താരസംഘടനയായ അമ്മ’യിൽ നിലവിൽ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ നേടിയെടുത്ത വിവരം പങ്കുവച്ച് നടി ശ്വേതാ മേനോൻ. സംഘടനയെ പിൻവാതിലിലൂടെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ശ്വേത തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന മമ്മൂട്ടിക്കും മോഹൻലാലിനും ശ്വേതാ മേനോൻ നന്ദി അറിയിക്കുകയും ചെയ്തു. ‘മായ ആഞ്ചലോ’ യുടെ പ്രശസ്തമായ വരികൾ കുറിച്ചുകൊണ്ടാണ് ശ്വേത തന്റെ നിലപാട് വ്യക്തമാക്കിയത്. സംഘടനയ്ക്കുള്ളിൽ വലിയ രീതിയിലുള്ള തർക്കങ്ങളും ആരോപണങ്ങളും ഉയർന്നപ്പോഴും മുതിർന്ന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തനിക്ക് വലിയ പിന്തുണയാണ് നൽകിയതെന്ന് ശ്വേതാ മേനോൻ വെളിപ്പെടുത്തുന്നു.

‘ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത് മത്സരിച്ച് വിജയിച്ചവരാണ്’ എന്ന സ്റ്റേറ്റ്മെന്റ് പങ്കുവച്ചുകൊണ്ടായിരുന്നു ശ്വേതയുടെ കുറിപ്പ്. ‘‘നിങ്ങളുടെ വാക്കുകൾ കൊണ്ട് നിങ്ങളെന്നെ മുറിവേല്പിച്ചേക്കാം… എങ്കിലും, വായുവിനെപ്പോലെ ഞാൻ വീണ്ടും ഉയിർത്തെഴുന്നേൽക്കും” – മായ ആഞ്ചലോ. ‘എനിക്ക് തണലായി നിന്നതിന് മമ്മൂക്കയോടും ലാലേട്ടനോടും ഞാൻ നന്ദി പറയുന്നു. രാജിവയ്ക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും അവർ എന്നോട് പറഞ്ഞു. എന്റെ കൂടെ നിൽക്കുകയും, ഈ പോരാട്ടം അർഹതപ്പെട്ടതാണെന്ന് വിശ്വസിക്കുകയും ചെയ്ത ‘അമ്മ’യിലെ എല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു’ ശ്വേതയുടെ കുറിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...