ന്യൂഡല്‍ഹി : കഴക്കൂട്ടത്ത് മത്സരിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. തന്റെ മണ്ഡലം കഴക്കൂട്ടമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ അവിടെ മത്സരിക്കുമെന്നുമാണ് വി.മുരളീധരന്‍ വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ കൂടുതല്‍ സീറ്റ് നേടി നിയമസഭയില്‍ നിര്‍ണായക ശക്തിയാവാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയും എന്‍ഡിഎയും പൂര്‍ണ സജ്ജമാണ്. വലിയ മുന്നേറ്റമുണ്ടാക്കും. കഴിഞ്ഞ തവണ ഒരു സീറ്റ് നേടി നിയമസഭയില്‍ ബിജെപി ചരിത്രം കുറിച്ചു. എട്ടു സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. കൂടുതല്‍ പേര്‍ ബിജെപിയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.