മണിമല : കഴിഞ്ഞ ദിവസം നിര്യാതനായ മൂങ്ങാനി ട്വിന്‍സ് ഹോട്ടല്‍ ഉടമ പ്ലാത്തറയില്‍ മുരളീധരന്‍ പിള്ളയുടെ (56) സംസ്കാരം നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് മണിമലയിലുള്ള വീട്ടുവളപ്പില്‍ നടക്കും. രാവിലെ 8 മണി മുതല്‍ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു വെക്കും. പരേതനോടുള്ള ആദരസൂചകമായി ഒരുമണി മുതല്‍ മൂന്നുമണി വരെ മണിമലയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.
വീടിനു മുകളില്‍ നിന്നും താഴെവീണ് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് കോട്ടയത്ത് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ദീര്‍ഘനാള്‍ മണിമലയിലെ ടാക്സി ഡ്രൈവര്‍ ആയിരുന്നു മുരളി. ഭാര്യ – പ്രസന്ന (ബാലവാടി ടീച്ചര്‍). മക്കള്‍ ആനന്ദ്, ആമോദ്, അമൃത.