അമ്പലപ്പുഴ കരൂരില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടൈത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അമ്പലപ്പുഴ കരൂരില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടൈത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുറക്കാട് ശ്യാം നിവാസില്‍ രമ മരിച്ചതിലാണ് ഭര്‍ത്താവ് ശശിയെയാണ് അറസ്റ്റ് ചെയ്തത്. രമയെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തില്‍ പോലീസ് കേസെടുത്തിരുന്നു. അമ്മയുടെ മരണത്തില്‍ സംശയമുള്ളതായി ഇളയ മകന്‍ ശരത് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ശശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ രമയെ കൊലപ്പെടുത്തിയത് താനല്ലെന്നും മകനായിരിക്കുമെന്നും ശശി പോലീസിനോട് പറഞ്ഞു. എന്നാല്‍ രമയുടെ മരണസമയത്ത് ശരത് ചേര്‍ത്തലയില്‍ പരീഷ എഴുതുന്നതിനായി പോയിരുന്നതായി പോലീസിന് വ്യക്തമായി.

കസ്റ്റഡിയിലിരിക്കെ ശശി വ്യത്യസ്ത മൊഴികളാണ് നല്‍കിയത്. അതേസമയം രമയുടെ സഹോദരി മരണ ദിവസം രാവിലെ രമയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ പത്തു സെക്കന്റോളം സംസാരിച്ചിരുന്നു. കുറച്ച്‌ കഴിഞ്ഞ് ശശിയെ വിളിച്ചപ്പോള്‍ രമ മരിച്ചെന്ന് ഇയാള്‍ സഹോദരിയെ അറിയിച്ചു. മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തലയില്‍ 4 ഉം ശരീരത്ത് 3 മുറിവും ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടിയാരുന്നു. ഇതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോറന്‍സിക് സര്‍ജന്‍ ഡോ.സ്‌നേഹല്‍ അശോകിന്റെ സാന്നിധ്യത്തില്‍ വീട്ടില്‍ പ്രത്യേക പരിശോധനയും നടത്തി. പാര്‍ക്കിന്‍സന്‍സ്, ആസ്ത്മ രോഗങ്ങളുണ്ടായിരുന്ന രമയുടെ മരണകാരണം ആയുധം കൊണ്ടുള്ള ആക്രമണമല്ലെന്നും മര്‍ദനമാണെന്ന് തെളിഞ്ഞു. രമയും മകന്‍ ശരത്തും ശശിയുമായി പിണങ്ങി കഴിയുകയായിരുന്നു. മറ്റൊരു മുറിയില്‍ തനിച്ചാണ് ശശി കഴിഞ്ഞിരുന്നത്. രമയെ ശശി ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് ശശിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...