ഗൃഹനാഥനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമം ; 58കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മധ്യവയസ്കനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. മടവൂര്‍, പുലിയൂര്‍ക്കോണം, കിഴക്കനേല, പേരയില്‍ വീട്ടില്‍ ശശിയെ (58) ആണ് പള്ളിക്കല്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയ്ക്കായിരുന്നു സംഭവം നടന്നത്. പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ പശുവിനെ കെട്ടിയതു സംബന്ധിച്ചുള്ള വഴക്കിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ വിരോധത്തില്‍ മടവൂര്‍, പുലിയൂര്‍ക്കോണം, കിഴക്കനേല, തറട്ടയില്‍ വീട്ടില്‍ അരവിന്ദാക്ഷനെ (52) ആണ് പ്രതി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

അരവിന്ദാക്ഷന്‍ തന്റെ കൃഷിയിടത്തില്‍ ജോലി ചെയ്തു നില്‍ക്കവെ പ്രതി വെട്ടുകത്തിയുമായി എത്തി അസഭ്യം വിളിക്കുകയും തറയില്‍ തള്ളിയിട്ട ശേഷം കഴുത്തിന് നേരെ വെട്ടുകയുമായിരുന്നു. ഒഴിഞ്ഞു മാറി വീട്ടില്‍ കയറാന്‍ രക്ഷപെടാന്‍ ശ്രമിച്ച അരവിന്ദാക്ഷന്റെ വലതു കണ്ണിനു താഴെ പരിക്കേല്‍ക്കുകയും തുടര്‍ന്ന് പ്രതി വെട്ടുകത്തിയുടെ കൈപിടി കൊണ്ട് ശരീരത്തില്‍ തുടരെ തുടരെ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാരിയെല്ല് പൊട്ടുകയും ഇയാളെ ആശുപ്രതിയില്‍ പ്രവേശിക്കുകയുമായിരുന്നു.

ഇത് സംബന്ധിച്ച്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പള്ളിക്കല്‍ ഐഎസ്‌എച്ച്‌ഒ ശ്രീജിത്ത്‌ .പി യുടെ നേതൃത്വത്തില്‍ എസ് ഐ സാഹില്‍, എം, എസ് ഐ ബാബു, എ എസ് ഐ സജിത്ത്, സി പി ഒ സുജിത്, അജീസ്, ബിജുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...