ഗര്‍ഭിണിയായ ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പനയത്താംപറമ്പ് സ്വദേശി പ്രമ്യയെ കഴുത്തിനു കുത്തി പരിക്കേല്‍പ്പിച്ച ഷൈജേഷിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവശേഷം ഓടി രക്ഷപെട്ട പ്രതിയെ ചക്കരക്കല്‍ പോലിസാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. തറമ്മല്‍ പാര്‍ശിവം ഹൗസില്‍ മാതാപിതാക്കളുടെയും മകന്റെയും കൂടെയും താമസിക്കുകയായിരുന്നു പ്രിമ്യ. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഷൈജേഷ് കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.രമ്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളി കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ സമീപത്തുള്ള കടക്കാരനാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

കുത്തിപ്പരി ക്കേല്‍പ്പിച്ച ശേഷം ഷൈജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. നാല് ദിവസം മുമ്പാണ് ബംഗളൂരുവിലെ ജോലി സ്ഥലത്ത് നിന്നും ഷൈജേഷ് നാട്ടിലെത്തിയത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രിമ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. പരിക്കേറ്റ പ്രിമ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...