യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം സ്വയം തീകൊളുത്തി യുവാവ് ; ഇരുവരും ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം സ്വയം തീ കൊളുത്തി യുവാവ്. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിക്കോടി സ്വദേശിയായ നന്ദു എന്ന യുവാവാണ് കൃഷ്ണപ്രിയയെ ആക്രമിച്ചതെന്നാണ് വിവരം. കൃഷ്ണപ്രിയയുടെ അയൽവാസിയാണ് ഇയാൾ. ഇരുവരും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് ദിവസം മുൻപാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഓഫീസിലേക്കെത്തിയ കൃഷ്ണപ്രിയ ഉള്ളിലേക്ക് കടക്കാൻ തുടങ്ങുന്നതിന് മുൻപായിരുന്നു ആക്രമണം. ഇത്തരമൊരു പ്രവൃത്തിക്കുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. കൊയിലാണ്ടിയിൽ നിന്നും അഗ്നിശമന സേനയും പോലീസും സ്ഥലത്തിയിരുന്നു. ഇരുവർക്കും 70 ശതമാനത്തിൽ അധികം പൊള്ളലേറ്റിട്ടുണ്ട്. നന്ദുവിനും കൃഷ്ണപ്രിയക്കും ചെറുതായി സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ നിന്ന് കാണാതായ കുട്ടികളെ സുരക്ഷിതരായി കണ്ടെത്തി; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ശുഭാന്ത്യം.

0
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. വയനാട് വടുവന്‍ചാല്‍ ടൗണിന്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പകപോക്കൽ; 19-കാരിയെ യുവാവ് കുത്തിയത് 14 തവണ

0
ഭോപ്പാല്‍: ഉജ്ജയിനില്‍ 19 കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. പതിനാല്...

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...