പ്രണയിച്ച്‌ വിവാഹം കഴിച്ച യുവതിയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തില്‍ തള്ളിയ യുവാവ് പിടിയിലായി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പ്രണയിച്ച്‌ വിവാഹം കഴിച്ച യുവതിയെ കൊലപ്പെടുത്തി വെള്ളച്ചാട്ടത്തില്‍ തള്ളിയ യുവാവ് ചെന്നൈ പോലീസിന്റെ പിടിയിലായി. സെങ്കുണ്ട്രം സ്വദേശി മദനനാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിലാണ് ഭാര്യ തമിഴ്ശെല്‍വിയെ കൊന്ന് തള്ളിയത്. ചെന്നൈ പുഴല്‍ കതിര്‍വേട് സ്വദേശി തമിഴ് ശെല്‍വിയെ ഒരു മാസം മുമ്പാണ് കാണാതായത്. ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തിന് സമീപം നിന്ന് ജീര്‍ണിച്ച നിലയില്‍ കഴിഞ്ഞ ദിവസമാണ് തമിഴ് ശെല്‍വിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി ഭര്‍ത്താവ് മദനാണെന്ന് നേരത്തെ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു.

നാലുമാസം മുമ്പ് പ്രണയവിവാഹിതരായ തമിഴ്ശെല്‍വിയും മദനും ചെന്നൈയില്‍ റെഡ് ഹില്‍സിനടുത്ത് സെങ്കുണ്ട്രത്ത് ആയിരുന്നു താമസം. ഒരു മാസം മുമ്പ് മകളെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് തമിഴ്ശെല്‍വിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ആന്ധ്രയിലെ കോണിയ പാലസിലേക്ക് ഭാര്യയുമൊത്ത് പോയെന്നും അവിടെവച്ച്‌ കാണാതായെന്നുമാണ് മദന്‍ പോലീസിന് നല്‍കിയ മൊഴി.

കോണിയ പാലസിനു സമീപം തമിഴ് ശെല്‍വിയും മദനും ബൈക്കില്‍ വരുന്നതും പിന്നീട് ഇയാള്‍ മാത്രം തിരികെ പോകുന്നതും സിസിടിവിയില്‍ നിന്ന് ആന്ധ്ര പോലീസ് കണ്ടെത്തി. തമിഴ് ശെല്‍വിയുമായി വഴക്കുണ്ടായെന്നും കത്തിയെടുത്ത് കുത്തിയശേഷം വെള്ളച്ചാട്ടത്തില്‍ തള്ളിയെന്നും മദന്‍ പോലീസിനോട് സമ്മതിച്ചു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മദനെ ചെന്നൈ സെങ്കുണ്‍ട്രം പോലീസ് അറസ്റ്റ് ചെയ്തു. കൊല നടന്നത് ആന്ധ്രാപ്രദേശില്‍ ആയതുകൊണ്ട് പ്രതിയെ ആന്ധ്ര പോലീസിന് കൈമാറുമെന്ന് സെങ്കുണ്‍ട്രം പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...