നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ചു ; ഒടുവില്‍ പോലീസ് ഒരുക്കിയ വലയില്‍ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

മുംബൈ :  സിയോണിൽ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ.  ജൂലിയ ഫെർണാണ്ടസ് (35), ഷബാന ഷെയ്ഖ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.   15 ദിവസം പ്രായമുള്ള കുഞ്ഞിനെ 4.5 ലക്ഷം രൂപയ്ക്ക് ആണ് വിൽക്കാൻ ശ്രമിച്ചത്.  പുണെ ദത്തെടുക്കൽ കേന്ദ്രത്തിലെ ജീവനക്കാരന് വിവരം ലഭിച്ചതിനെ തുടരുന്നുണ്ടായ പരിശോധനയില്‍ ആണ് സ്ത്രീകള്‍ പോലീസ് വലയിലായത്.

ജീവനക്കാരന്‍ ഉടന്‍ തന്നെ സ്ത്രീ-ശിശുക്ഷേമ അധികൃതർക്ക് വിവരം കൈമാറി.കൂടാതെ മുംബൈ പോലീസിനെ അറിയിക്കുകയും ചെയ്തു.

സംഭവം ഇങ്ങനെ,
കുഞ്ഞിനെ വേണം എന്ന ആവശ്യക്കാരെന്ന വ്യാജേനെ പോലീസ് ഇവരെ സമീപിച്ചു.കുട്ടിയെ നൽകാൻ 4.5 ലക്ഷം രൂപ ആവശ്യപ്പെട്ടു.  അതിൽ 4 ലക്ഷം ശിശുവിന്റെ ബയോളജിക്കൽ മാതാപിതാക്കൾക്ക് നൽകണം, ബാക്കി തങ്ങളുടെ കമ്മീഷനാണെന്നും ഇവർ പറഞ്ഞു.   കച്ചവടം ഉറപ്പിച്ചതോടെ ഗാന്ധി മാർക്കറ്റ് ഏരിയയിലെ ഒരു നഴ്സിംഗ് ഹോമിന് സമീപം എത്താൻ ആവശ്യപ്പെട്ടു.  പദ്ധതി പ്രകാരം സ്ഥലത്തെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മനുഷ്യക്കടത്ത്, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...