15 വയസുകാരിയുടെ മൃതദേഹം റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ:മുംബൈയില്‍ അന്ധേരിയില്‍ നിന്നുള്ള 15 വയസുകാരിയായ സ്‌കൂള്‍ പെണ്‍കുട്ടിയുടെ മൃതദേഹമാണ് നൈഗാവ് റെയില്‍വേ സ്‌റ്റേഷനു സമീപം പുതപ്പില്‍ പൊതിഞ്ഞ് ട്രാവല്‍ ബാഗില്‍ നിറച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.വന്‍ഷിത കനൈയാലാല്‍ റാത്തോഡ് എന്ന പെണ്‍കുട്ടിയെ അന്ധേരിയിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ കാണാതായിരുന്നു. കൊലപാതകത്തിന് പോലീസ് കേസെടുത്തു, കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

നൈഗാവ് റെയില്‍വേ സ്റ്റേഷനില്‍ പുതുതായി നിര്‍മ്മിച്ച ഈസ്റ്റ്-വെസ്റ്റ് പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹമടങ്ങിയ ബാഗ് കണ്ടെത്തിയത്. നൈഗാവ് റെയില്‍വേ പോലീസാണ് വിവരം വിളിച്ച്‌ പറഞ്ഞതെന്ന് വാലിവ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ രാഹുല്‍കുമാര്‍ പാട്ടീല്‍ പറഞ്ഞു.പോലീസ് സ്ഥലത്തെത്തി പരിശോധനയില്‍ പെണ്‍കുട്ടിയുടെ വയറില്‍ കുത്തേറ്റതായി കണ്ടെത്തി ബാഗില്‍ ഒരു തൂവാലയും കുറച്ച്‌ വസ്ത്രങ്ങളും അന്ധേരിയിലെ ഒരു സ്കൂളിന്റെ സ്കൂള്‍ യൂണിഫോമും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ റാത്തോഡ് വൈകുന്നേരം വരെ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് പ്രദേശത്തെല്ലാം തിരച്ചില്‍ നടത്തിയത്. എന്നാല്‍ പെണ്‍കുട്ടിയെ കുറിച്ച്‌ ഒരു വിവരവും ലഭിക്കാത്തതില്‍ പരിഭ്രാന്തരായ മാതാപിതാക്കള്‍ പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ പോലീസ് കണ്ടെടുത്തിട്ടില്ല.

അന്ധേരി മുതല്‍ നൈഗാവ് സ്റ്റേഷനുകള്‍ വരെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മരിച്ച പെണ്‍കുട്ടിയെ എങ്ങനെ കാണാതായി എന്നറിയാന്‍ പെണ്‍കുട്ടിയുടെ വീടിനും സ്‌കൂളിലുമുള്ള പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.സംഭവവുമായി ബന്ധപ്പെട്ട് വസായിലെ വാലിവ് പോലീസ് സ്റ്റേഷനില്‍ സെക്ഷന്‍ 302 പ്രകാരം കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...