പാലക്കാട് : നേതൃത്വം ഇടപെട്ടു മധുവിനെ കൊലപ്പടുത്തിയ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയില്ല
അട്ടപ്പാടിയിലെ മധുവധക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കാനുള്ള നീക്കം നേതൃത്വം ഇടപെട്ട് തടഞ്ഞു. മുക്കാലി ബ്രാഞ്ച് സമ്മേളനത്തില്‍ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ഷംസുദീനെ സെക്രട്ടറിയാക്കാന്‍ ഒരു വിഭാഗം ശ്രമം നടത്തുകയായിരുന്നു.
സമ്മേളനത്തില്‍ പങ്കെടുത്ത ഏരിയ കമ്മിറ്റി അംഗം വി.കെ ജെയിംസിന്റെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു നീക്കം. മറ്റൊരാളെ തീരുമാനിക്കണമെന്ന ഏരിയ നേതൃത്വത്തിന്റെ കര്‍ശന നിലപാടിനെത്തുടര്‍ന്ന് രാത്രി വൈകി സി.ഹരീഷിനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.