മൂലമറ്റം : പരോളിലിറങ്ങിയ കൊലക്കേസ് പ്രതി മൂലമറ്റത്തുള്ള വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയതിന് പിടിയിലായി. കഴിഞ്ഞദിവസം രാത്രി 9 മണിയോടെ ഇയാളെ സംശയകരമായി കണ്ടെത്തുകയായിരുന്നു. മേലുകാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന ആലാനിക്കല്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന കുഴിങ്ങാലില്‍ ജഗദീഷ് (28) ആണ് പിടിയിലായത്. പരോളില്‍ ഇറങ്ങിയ ഇയാള്‍ അറക്കുളം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പരാതിലഭിച്ചതോടെ കാഞ്ഞാര്‍ പോലീസ് കാഞ്ഞാര്‍ ടൗണില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. കാഞ്ഞാര്‍ എസ്‌എച്ച്‌ഒ സോള്‍ജി മോന്‍, എസ്‌ഐ ഇസ്മയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പരോളിലിറങ്ങിയ കൊലക്കേസ് പ്രതി മൂലമറ്റത്തുള്ള വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയതിന് പിടിയിലായി
RECENT NEWS
Advertisment



























