പ്രതിയുടെ കൂടെയുള്ള ചിത്രം ; നികേഷിന്റെ ചോദ്യത്തിന് സന്ദീപ് വാര്യരുടെ മറുപടി വൈറല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവല്ലയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. മുന്‍ യുവമോര്‍ച്ച ഭാരവാഹിയായിരുന്ന ജിഷ്ണുവിനെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി മാസങ്ങളായി പുറത്താക്കിയിരുന്നു. എന്നാല്‍ ജിഷ്ണു യുവമോര്‍ച്ച ഭാരവാഹിയായിരിക്കുമ്പോഴുള്ള ഫോട്ടോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

കേസിലെ ഒരു പ്രതി ജിഷ്ണുവിനൊപ്പം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ നില്‍ക്കുന്ന ഫോട്ടോ സിപിഎം സൈബര്‍ പോരാളികള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കേസില്‍ സിപിഎം നേതാവിനെ വധിച്ചത് ആര്‍എസ്‌എസുകാരന്‍ ആണെന്നുള്ള ആരോപണമാണ് സിപിഎം മുഴക്കുന്നതും. എന്നാല്‍ മറ്റു പ്രതികള്‍ ഡിവൈഎഫ്‌ഐ സിപിഎം അനുഭാവികളാണെന്നു ബിജെപിയും തിരിച്ചടിക്കുന്നുണ്ട്.

ഇതിനിടെ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രതികളെ ബിജെപിയുമായി ബന്ധിപ്പിക്കാനുള്ള ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ച നയിച്ചിരുന്ന നികേഷ് കുമാര്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ ഫോണില്‍ വിളിക്കുകയും കേസിലെ ഒരു പ്രതിയായ ജിഷ്ണുവിനൊപ്പമുള്ള ഫോട്ടോയെ കുറിച്ച്‌ അന്വേഷിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ സന്ദീപിന്റെ തിരികെയുള്ള മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തിലെ മുഖ്യ പ്രതി ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം നിന്നല്ലോ എന്നാണു സന്ദീപ് തിരിച്ചടിച്ചത്. ഇതിനിടെ കേസിലെ മറ്റൊരു പ്രതിയായ അഭിയുടെതെന്ന തരത്തില്‍ ഒരു ശബ്ദരേഖ മീഡിയ വണ്‍ പുറത്തു വിട്ടിരുന്നു. ഇതില്‍ താനാണ് കൊലപാതകം നടത്തിയതെന്നാണ് അഭിയുടെ കുറ്റ സമ്മതം. സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യം ആണെന്നുമാണ് സിപിഎം അനുഭാവിയായ ഇയാള്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...