റഷ്യയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കൊവിഡ് ; ജനിതക പരിശോധന നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റഷ്യയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കൊവിഡ്. തിരുവനന്തപുരം വിമാനത്താവളം വഴി 29ന് എത്തിയ ആൾക്ക് ആണ് കോവിഡ്. വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റിവ് ആയിരുന്നു . ഇയാളുടെ കുടുംബത്തിലെ മറ്റു 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിൽ ആയിരുന്നു.  ഇതേ സംഘത്തിലെ ഒരാളുടെ സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

30 അംഗ സംഘത്തിൽ കൊച്ചി വിമാനതാവളത്തിൽ ഇറങ്ങിയവരെ പരിശോധിച്ചു നിരീക്ഷണത്തിൽ ആക്കുന്നതിൽ വീഴ്ച ഉണ്ടായിരുന്നു. ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം നടപ്പാക്കുന്നതിന് മുൻപ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ വീഴ്ച്ച സംഭവിച്ചു. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ പൂർണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി.

സംഘത്തിൽ ഏറ്റവും കൂടുതൽ പേർ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നു പോയത്. ഇക്കാര്യത്തിൽ യാത്രാസംഘത്തിൽ ഒപ്പമുണ്ടായിരുന്നയാൾ തന്നെ പരാതി നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിൾ ശനിയാഴ്ച മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.

28ന് റഷ്യയിൽ നിന്ന് വിനോദ സഞ്ചാരം കഴിഞ്ഞു തിരികെയെത്തിയ മുപ്പതംഗ സംഘത്തിൽ പലരും പരിശോധന പോലുമില്ലാതെ കടന്നു പോയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. പരിശോധിക്കുമെന്ന് സർക്കാരും പറഞ്ഞിരുന്നു. ഇതിൽ 2ന് സാംപിളെടുത്ത കോട്ടയം സ്വദേശിയാണ് പിന്നീട് കോവിഡ് പോസിറ്റീവായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....