പോലീസിനെ കടിച്ച്‌ പരിക്കേല്‍പ്പിച്ചശേഷം വധകേസിലെ പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു.

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പോലീസിനെ കടിച്ച്‌ പരിക്കേല്‍പ്പിച്ചശേഷം വധശ്രമ കേസിലെ പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. കുളയക്കാട് മുണ്ടപ്പള്ളി തറയില്‍ സനല്‍ ജോസഫിനെ (36) വെട്ടിയ സംഭവത്തിലെ പ്രതിയായ ദര്‍ശനയില്‍ സ്റ്റാനാണ് നവീന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടത്. കൂടാതെ പോലീസ് സംഘത്തിലുണ്ടായിരുന്ന കെ.എ.പി. ബറ്റാലിയിനിലെ നന്ദുവിന് ഏറുകൊണ്ടും പരിക്കേറ്റു. സ്റ്റാനും സഹോദരന്‍ സ്റ്റോയിയും കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്ന് അയല്‍വാസിയായ സനലിനെ കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു.

വടിവാളുകൊണ്ട് കൈകാലുകള്‍ക്ക് വെട്ടേറ്റ സനല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് പ്രതികള്‍ ഒളിച്ചിരിക്കുന്ന വിവരമറിഞ്ഞ് തിരുവല്ല പോലീസ് ശനിയാഴ്ച വൈകീട്ട് നാലരയോടെ പിടികൂടാനെത്തി. എസ്.ഐ. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ വളഞ്ഞ് പിടികൂടുന്നതിനിടെ കല്ലേറുണ്ടായി. ഇതിനിടെ നവീനിന്റെ കൈ സ്റ്റാന്‍ കടിച്ചുമുറിക്കുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. പരിശോധന നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. സ്റ്റോയിയെ പോലീസ് അറസ്റ്റ്‌ചെയ്തു. സി.പി.ഒ. സന്തോഷും പോലീസ് സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...