ബെംഗളൂരു: കന്നഡ സിനിമാതാരം ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. ദര്‍ശന്റെ അടുത്ത കൂട്ടാളിയായ നാഗരാജ്, പ്രദോഷ് എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഇതോടെ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. നടി പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. വ്യാഴാഴ്ച അറസ്റ്റിലായ നാഗരാജ് നടന്‍ ദര്‍ശന്റെ ഏറ്റവും അടുത്ത കൂട്ടാളിയാണെന്നാണ് പോലീസ് പറയുന്നത്. നടന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നാഗരാജ് വഴിയാണ് നടന്നിരുന്നത്. ദര്‍ശന്റെ ഉടമസ്ഥതയിലുള്ള മൈസൂരുവിലെ ഫാംഹൗസ് നോക്കിനടത്തിയിരുന്നതും ഇയാളായിരുന്നു. മറ്റൊരു പ്രതിയായ പ്രദോഷ് സിനിമയില്‍ ചെറിയവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദര്‍ശന്‍ നായകനായ ചിത്രങ്ങളിലാണ് ഇയാള്‍ ചെറിയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. കൊലപാതകത്തില്‍ ഇയാളുടെ പങ്കെന്താണെന്നാണ് പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, വാടകക്കൊലയാളികള്‍ക്ക് ഇയാള്‍ മുഖേനയാണ് പണം കൈമാറിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























