കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തി : യുവതിയും കാമുകനും സുഹൃത്തും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മുപ്പതുകാരിയായ യുവതിയും ഇവരുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഡല്‍ഹിയില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഭര്‍ത്താവും യുവതിയും തമ്മില്‍ 20 വയസ്സിലേറെ വ്യത്യാസമുണ്ടായിരുന്നു. ഇരുവര്‍ക്കും കുഞ്ഞുങ്ങളുമില്ലായിരുന്നു. ഇതിനിടെ വീരു ബര്‍മ എന്നയാളുമായി യുവതി പ്രണയത്തിലായിരുന്നു. ഇയാള്‍ക്കും മറ്റൊരു സഹായിയായ കരണിനുമൊപ്പം ചേര്‍ന്നാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. മായാപുരിയിലെ വ്യാവസായിക മേഖലയില്‍ ജോലിനോക്കുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ‌ഉറക്ക ഗുളിക നല്‍കിയ ശേഷം കാമുകനൊപ്പം ചേര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പറഞ്ഞ് വ്യാഴാഴ്ച ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് ഡോക്ടര്‍മാരോട് യുവതി പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍മാര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ദുരൂഹത തോന്നിയതോടെ കരണിനെയും യുവതിയെയും ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ഭര്‍ത്താവിന്‌‍റെ വസ്തുവകകള്‍ തട്ടിയെടുത്ത ശേഷം വീരു ബര്‍മയെ വിവാഹം കഴിക്കാനാണ് യുവതി പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകത്തിന് യുവതിയെ സഹായിച്ച കരണ്‍ ഇവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...