നാലുവയസ്സുകാരനായ മകനെ ഉപേക്ഷിച്ച് രണ്ടാമത് വിവാഹംകഴിച്ച മകളെ അച്ഛൻ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നാലുവയസ്സുകാരനായ മകനെ ഉപേക്ഷിച്ച്‌ രണ്ടാമത് വിവാഹംകഴിച്ചതിലുള്ള ദേഷ്യത്തില്‍ മകളെ അച്ഛന്‍ വെട്ടിക്കൊന്നു.
തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്തിന് സമീപമുള്ള താതന്‍കുളത്തിലാണ് സംഭവം. ചുടലൈമുത്തു എന്നയാളാണ് മകള്‍ മീനയെ(23) കൊലപ്പെടുത്തിയത്. ആദ്യവിവാഹത്തിലെ ഭര്‍ത്താവ് ഇസക്കിപാണ്ഡ്യനെയും മകന്‍ നിഷാന്തിനെയും ഉപേക്ഷിച്ച മീന തിരുെനല്‍വേലി ജില്ലയിലെ നാങ്കുനേരി സ്വദേശി മുത്തുവിനെ വിവാഹം ചെയ്തതാണ് ചുടലൈമുത്തുവിനെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞദിവസം ഉത്സവത്തില്‍ പങ്കെടുക്കാന്‍ മീന താതന്‍കുളത്തിലെത്തിയപ്പോഴായിരുന്നു സംഭവം. ചുടലൈമുത്തുവും രണ്ടാംഭാര്യയും മറ്റ് ചില ബന്ധുക്കളും മീനയെ കണ്ട് പുതിയവിവാഹത്തെ ചൊല്ലി തര്‍ക്കമുണ്ടായി. ഒളിപ്പിച്ചുവെച്ചിരുന്ന അരിവാള്‍ ഉപയോഗിച്ച്‌ ഇതിനിടെ ചുടലൈമുത്തു മകളെ വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മീന മരിച്ചു.

ചുടലൈമുത്തുവും ബന്ധുക്കളും ഒളിവില്‍ പോയെങ്കിലും പിന്നീട് ഇയാളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ പിടിയിലാകാനുണ്ട്. അഞ്ചുവര്‍ഷംമുമ്പ് ഇസൈക്കിപാണ്ഡ്യനെ പ്രണയിച്ച്‌ വിവാഹം ചെയ്ത മീന പത്ത് മാസം മുമ്ബാണ് ഇയാളെ ഉപേക്ഷിച്ച്‌ മുത്തുവിനെ വിവാഹം ചെയ്തത്. ഇതേക്കുറിച്ച്‌ അറിഞ്ഞിരുന്നുവെങ്കിലും ചുടലൈമുത്തു മകളെ നേരില്‍കാണുന്നത് ഇപ്പോഴായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...