മലപ്പുറം: മലപ്പുറം വാഴക്കാട് വീട്ടിന് മുകളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് മൊയ്തീന്‍ പിടിയില്‍. നജ്മുന്നീസയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മൊയ്തീന്‍ പോലീസിനോട് സമ്മതിച്ചു. ഞായറാഴ്ച പുലര്‍ച്ചെ വീടിന്റെ ടെറസിലാണ് നജ്മുന്നീസയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ടെറസില്‍ വെച്ച് നജ്മുന്നീസയും മൊയ്തീനും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് പ്രതി യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണ് നജ്മുന്നിസയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നജ്മുന്നീസയുടെ ബാഗും ചെരിപ്പും സമീപ്പത്തെ അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തി. തറവാട് വീട്ടിലായിരുന്ന നജ്മുന്നിസ രാത്രിയോടെ വീടിന്റെ ടെറസ്സിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കിയത്.





























