Thursday, April 25, 2024 9:33 pm

കൊച്ചിയില്‍ മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മദ്യ ലഹരിയില്‍ സ്വന്തം സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്. എറണാകുളത്താണ് സംഭവം. പറവൂര്‍ നന്ത്യാട്ടുകുന്നത്താണ് സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തിയത്.കൂട്ടുകാട് സ്വദേശി കെ എന്‍ ബാലചന്ദ്രന്‍ എന്ന 37 വയസുകാരന്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതോടെ മുരളീധരന്‍ ബാലചന്ദ്രനെ കത്തികൊണ്ട് അക്രമിക്കുകയായിരുന്നു. കുത്തേറ്റ ഉടന്‍ ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബാലചന്ദ്രന്റെ സുഹൃത്ത് സിറാജാണ് കൊലപാതക വിവരം പോലീസില്‍ അറിയിച്ചത്. ബാലചന്ദ്രന്റെ മൃതദേഹം നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാലചന്ദ്രനെ മുന്‍പും മുരളീധരന്‍ അക്രമിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കം ഉണ്ടാകുക പതിവായിരുന്നു. അന്ന് പോലീസ് കേസെടുത്തെങ്കിലും ബാലചന്ദ്രന്‍ പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ; ഇലക്ഷന്‍ വാര്‍ റൂം ഒരുക്കി ജില്ലാ ഭരണകൂടം

0
പത്തനംതിട്ട : തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിക്കുവാനും നിരീക്ഷിക്കുവാനുമുള്ള  ഇലക്ഷന്‍ വാര്‍...

ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ ; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി നാളെ പരിഗണിക്കും

0
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി...

സിദ്ധാര്‍ത്ഥിന്റെ മരണം ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

0
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കുറ്റപത്രം...

ജില്ലയിൽ തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്…

0
പത്തനംതിട്ട : മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ നല്‍കിയാണ് ഇത്തവണ ജില്ല തെരഞ്ഞെടുപ്പിന്...