കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുന്‍ പട്ടാളക്കാരനാണ് പിടിയിലായത്. 2005 ലാണ് അനില്‍ കുമാര്‍ തിവാരി എന്നയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത്. ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ 1989 ലാണ് അനില്‍ കുമാര്‍ പിടിക്കപ്പെടുന്നത്. കേസില്‍ കോടതി ഇയാളെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ 2005 ല്‍ രണ്ടാഴ്ചത്തെ പരോളില്‍ ഇറങ്ങിയാണ് അനില്‍ കുമാര്‍ രക്ഷപ്പെട്ടത്. ഒളിവിലായിരുന്ന ഇയാള്‍ പോലീസിന്‍റെ കണ്ണുവെട്ടിക്കുന്നതിന് വേണ്ടി പരമാവധി ശ്രമിച്ചിരുന്നു എന്ന് പോലീസ് പറയുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് അനില്‍ കുമാര്‍ താമസിച്ചിരുന്നില്ല.

പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു. ഡ്രൈവറായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ഇലക്ട്രിക്കല്‍ തെളിവുകള്‍ ഉണ്ടാകുന്ന തരത്തില്‍ പണമിടപാട് നടത്തുകയോ ചെയ്തിരുന്നില്ല. ഒളിവുജീവിതത്തിനിടയില്‍ പ്രതി വീണ്ടും ഒരു വിവാഹം കഴിക്കുകയും ചെയ്തു. നിലവില്‍ അനില്‍ കുമാറിന് നാല് മക്കളുണ്ട്. 1986 ലാണ് അനില്‍ ആര്‍മിയില്‍ ഡ്രൈവറായി ചേരുന്നത്. കൊലപാതകക്കേസ് തെളിഞ്ഞതോടെ ആര്‍മിയില്‍ നിന്ന് ഇയാളെ പുറത്താക്കി. പ്രതി പ്രയാഗ്‌രാജിലെ സ്വന്തം ഗ്രാമത്തില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച പോലീസ് അനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...