Thursday, October 3, 2024 10:11 pm

അച്ഛന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച മകനും ചെറുമകനും മരിച്ചു ; മരുമകള്‍ ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജു (40), അദ്ദേഹത്തിന്റെ മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്‍ ജോണ്‍സനും (58 ) ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം. പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

ചിറക്കേക്കോട് കൊട്ടേക്കാടന്‍ ജോണ്‍സനാണ് പ്രതി. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടശേഷം തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന മകന്റെയും മരുമകളുടെയും പന്ത്രണ്ടുകാരന്‍ പേരക്കുട്ടിയുടെയും ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കത്തിക്കുന്നതിനിടെ ജോണ്‍സണും പരിക്കേറ്റു. മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പുറത്തിറങ്ങിയ ജോണ്‍സന്‍ കൈയ്യിലുണ്ടായിരുന്ന ബക്കറ്റ് വലിച്ചെറിഞ്ഞ് വീടിന്റെ പിന്‍ഭാഗത്തേക്ക് ഓടിപ്പോയി. തൊട്ടടുത്ത വീടുകളില്‍ നിന്ന് വെള്ളമെത്തിച്ച് തീയണച്ചപ്പോഴേക്കും അവശ നിലയിലായിരുന്നു ജോജിയും ഭാര്യ ലിജിയും ഇവരുടെ പന്ത്രണ്ടുകാരന്‍ മകന്‍ ടെണ്ടുല്‍ക്കറും. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മൂന്ന് പേരെയും മാറ്റുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ജോജിക്കും മകന്‍ ടെണ്ടുല്‍ക്കറിനും അല്‍പ സമയം മുമ്പാണ് മരിച്ചത്. ലിജിക്ക് അമ്പ്ത് ശതമാനത്തിന് മുകളിലാണ് പൊള്ളല്‍. പിന്നീട് ജോണ്‍സനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ടെറസ്സില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള ജോണ്‍സന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജോണ്‍സനും മകനും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച കേളി കലാസാംസ്കാരിക വേദി റൗദ...

വൈ എം സി എ വനിതാ ശാക്തീകരണ സംഗമം സമാപിച്ചു

0
പത്തനംതിട്ട: വൈ എം സി എ സബ് റീജണൽ വിമൻസ് ഫോറത്തിൻ്റെ...

11.72 ലക്ഷം വരുന്ന റെയിൽവെ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നൽകാൻ തീരുമാനം

0
ദില്ലി: സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. 78 ദിവസത്തെ വേതനം രാജ്യത്തെ...

ഡോക്ടറുടെ ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
തിരുവനന്തപുരം: ശംഖുമുഖം ബീച്ച് പരിസരത്ത് നിന്നും ഡോക്ടറുടെ ബൈക്കും മൊബൈൽ ഫോണും...