കൊച്ചി : വൈപ്പിനില്‍ ചെറായി സ്വദേശി പ്രണവിനെ അടിച്ചുകൊന്ന കേസിൽ ചെറായി സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റിൽ. ചെറായി സ്വദേശികളായ അമ്പാടി, ശരത്,ജിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ശരത്തിന്റെ കാമുകിയെച്ചൊല്ലിയുള്ള തര്‍ക്കം കൊലയ്ക്ക് കാരണമെന്നാണ് സൂചന. യുവാവിനെ പ്രതികൾ വിളിച്ചു വരുത്തുകയായിരുന്നു.
ഒരു പ്രതിക്കായി തിരച്ചില്‍ തുടരുന്നു. പള്ളത്താംകുളങ്ങര ബീച്ചിലേക്കു എത്തുന്ന ഭാഗത്തു പോക്കറ്റ് റോഡിൽ ഇന്നലെയാണ് മൃതദേഹം കണ്ടത്. തലയ്ക്കും കൈയ്ക്കും അടിയേറ്റിയിരുന്നു. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് സംഭവമെന്നു സൂചന. അടിക്കാൻ ഉപയോഗിച്ച വടികളും ട്യൂബ്‌ലൈറ്റിന്റെ പൊട്ടിയ കഷണങ്ങളും സമീപത്തുണ്ടായിരുന്നു.