മുറിഞ്ഞകൽ -അതിരുങ്കൽ – പുന്നമൂട് – രാജഗിരി റോഡ് പുനർനിർമ്മിക്കുന്നതിന് നബാർഡിൽ നിന്നും15 കോടി

For full experience, Download our mobile application:
Get it on Google Play

കോന്നി : മുറിഞ്ഞകൽ – അതിരുങ്കൽ – പുന്നമൂട്‌ – രാജഗിരി റോഡ് നവീകരിച്ച് പുനർനിർമ്മിക്കുവാൻ 15 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.

14.53 കിലോമീറ്റർ നീളമുള്ള റോഡ് ബി.എം.ആന്റ് ബി.സി നിലവാരത്തിൽ ടാർ ചെയ്താണ് നിർമ്മാണം നടത്തുന്നത്. ചെറിയ പാലങ്ങൾ പുനർനിർമ്മിക്കുക, സംരക്ഷണഭിത്തി നിർമ്മിക്കുക, ട്രാഫിക് സേഫ്റ്റി വർക്ക് നടത്തുക തുടങ്ങിയവ നിർമ്മാണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കാരയ്ക്കാകുഴി, ഇരുതോട് എന്നീ രണ്ട് ചെറിയ പാലങ്ങളാണ് പുനർനിർമ്മിക്കാനുള്ളത്. ഇവ ബ്രട്ടീഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ളവയാണ്. ഈ രണ്ട് പാലങ്ങളും ട്വിൻബോക്സ് കൾവർട്ടായി പുതുക്കി നിർമ്മിക്കും. കലഞ്ഞൂർ പഞ്ചായത്തിന്റെയും അരുവാപ്പുലം പഞ്ചായത്തിന്റെയും വികസനത്തിൽ വളരെയധികം പ്രധാനപ്പെട്ട റോഡാണിത്.  നിർമ്മാണം പൂർത്തിയാകുന്നതോടെ പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്തുകളിലെ കിഴക്കൻ മേഖലകളിൽ താമസക്കാരായിട്ടുള്ളവർക്ക് അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി വഴി വേഗത്തിൽ കോന്നി ഗവൺമെന്റ്  മെഡിക്കൽ കോളേജിൽ എത്താൻ കഴിയും. 22 കോടി രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഇളമണ്ണൂർ -പാടം റോഡിലേക്കും ഈ റോഡുവഴി എത്തിച്ചേരാൻ കഴിയും. പുനലൂർ-
മൂവാറ്റുപുഴ റോഡിന്റെ  കോന്നി റീച്ചിന്റെ  നിർമ്മാണവും ഉടൻ ആരംഭിക്കുന്നതോടെ കലഞ്ഞൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡുകളെല്ലാം ആധുനിക നിലവാരത്തിലാകും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...