ഒമാന്‍ : മസ്കത്ത് അൽക്വയറിലെ സണ്ണി സൂപ്പർ മാർക്കറ്റ് ഉടമ കോഴഞ്ചേരി മേലുകര പറോളിൽ ഹൗസിൽ മാത്യു ഫിലിപ്പ് (സണ്ണി – 70) കോവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചു. കഴിഞ്ഞ ഏതാനും ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന മാത്യു ഫിലിപ്പ് ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ബീനയാണ് ഭാര്യ, മക്കൾ: ഫിലിപ്പ് മാത്യു (സീബു), സീനാ സ്റ്റാൻലി, സിൻസി മേരി മാത്യു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒമാനിൽ തന്നെ മൃതദേഹം സംസ്കരിക്കും.
സണ്ണി സൂപ്പർ മാർക്കറ്റ് ഉടമ കോഴഞ്ചേരി സ്വദേശി സണ്ണി (70) കോവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചു
RECENT NEWS
Advertisment